ഹോ എന്തൊക്കെയാണോ ഇവിടെ നടക്കുന്നെ”
“ഉവ്വാ ഇതൊക്കെ കണ്ടിട്ട് എനിക്ക് തല പെരുക്കുന്ന പോലെയാ തോന്നുന്നേ”
“എന്നാലും എന്റെ സംശയം നിങ്ങൾ രണ്ടു പേരും പുനർജ്ജന്മം ആണെന്നാ സിനിമയിൽ കാണുന്ന പോലെ”
“ഏത് സിനിമ?”
അനന്തു അവളെ പാളി നോക്കി.
“മയിൽപ്പീലിക്കാവ് കണ്ടിട്ടില്ലേ?
പിന്നെ ധീരയും
മയിൽപ്പീലിക്കാവിൽ ചാക്കോച്ചനും ജോമോളും ഡബിൾ റോളാ
അവര് പുനർജനിക്കുന്നുണ്ട്”
അഞ്ജലി ചിരിയോടെ പറഞ്ഞു.
“ഓഹ് ഞാൻ അത് കണ്ടിട്ടില്ല ഇതുവരെ”
അനന്തു ചുമൽ കൂച്ചി.
“പക്ഷെ എനിക്കൊരു സംശയം ഉണ്ട്
നന്ദുവേട്ടാ ”
അഞ്ജലി കാര്യമായി എന്തോ കണ്ടു പിടിച്ച പോലെ ഭയങ്കര ഗൗരവം മുഖത്തേക്ക് വാരി വിതറി.
ഒരു അപസർപ്പകയെ പോലെ അവളുടെ കണ്ണുകൾ തിളങ്ങി.
“എന്താ നിന്റെ സംശയം?”
ആ സിനിമയിൽ തിലകൻ ചേട്ടനാണ് ജോമോളെ കൊല്ലുന്നത്
ആ വീട്ടിലെ തല മൂത്ത കാരണവർ ആയിരുന്നു അദ്ദേഹം
അതുപോലെ ഇനി നമ്മുടെ മുത്തശ്ശൻ എങ്ങാനുമാണോ നിങ്ങളെ കൊന്നത്
മുത്തശ്ശനല്ലേ മനയിലെ കാരണവർ ”
അഞ്ജലി ചിന്താവിഷ്ടയായ ശ്യാമളയായി മാറി.
“ദേ ഒരൊറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലോ
അവളുടെ ഒടുക്കത്തെ സംശയം ”
അനന്തു കോപത്തോടെ അവളെ നോക്കി.
“സോറി നന്ദുവേട്ടാ എങ്കിൽ അത് വിട് നമുക്ക് ധീരയിലെ കഥ പറയാം
അതിൽ റാം ചരണും കാജലും ഇതുപോലെ പുനർജനിക്കുന്നുണ്ട്”
“ഹോ കഥ പറയണ്ട പെണ്ണെ ഞാനത് കണ്ടിട്ടുണ്ട്”
“ആണോ അപ്പൊ മറ്റേ ഗുണ്ടയും നിങ്ങളെ പോലെ പുനർജനിച്ചിട്ടുണ്ടാകും”
“കഴിഞ്ഞോ?”
അനന്തു മീശ പിരിച്ചുകൊണ്ട് അവളെ തുറിച്ചു നോക്കി.
ആ നോട്ടം കണ്ടതും അവൾ ചൂളിപ്പോയി.
“എന്താ നന്ദുവേട്ടാ എന്റെ ബുദ്ധി കൂടിപ്പോയോ?”
ഹേയ് കുറഞ്ഞില്ലെങ്കിലെ ഉള്ളു നീയാ പാവം മുത്തശ്ശനെ കൊലയാളി ആക്കിയില്ലേ? “