അഞ്ജലിയെ കൈകളിൽ കോരിയെടുത്ത് അവൻ നെടുവീർപ്പെട്ടു.
അഞ്ജലി കയ്യിലുള്ള ലാമ്പ് ഓണാക്കി ആ ഇരുളിലേക്ക് നീട്ടിപിടിച്ചു.
ആ വാതിൽ പിന്നിട്ട് അവർ ഉള്ളിൽ കണ്ട അറയിലേക്ക് കയറി.
അതിനു ജാലകം ഉണ്ടായിരുന്നില്ല.
തികച്ചും ശാന്തമായ ഒരു അറ.
ഇരുട്ടിനെ കൂട്ടു പിടിച്ചു അത് പതുങ്ങിയിരുന്നു.
ഇത്രയും വർഷങ്ങൾ ആരുടേയും കണ്ണിൽ പെടാതെ.
അറയിൽ കയറിയതും ഭിത്തിയിൽ ഒരുപാട് ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
ആരോ വരച്ചു വച്ച ജീവസ്സുറ്റ ചിത്രങ്ങൾ.
ആർക്കുവേണ്ടിയോ കാത്തിരുന്ന പോലെ.
ആദ്യം കണ്ട ചിത്രത്തിലേക്ക് അവരുടെ കണ്ണുകൾ പതിഞ്ഞു.
റോഡിൽ കൂടി പോകുന്ന ഒരു ബുള്ളറ്റ്.
അതിൽ ഒരു പുരുഷനെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു സ്ത്രീ.
പുറം തിരിഞ്ഞിരിക്കുന്നതിനാൽ അവരുടെ മുഖം വ്യക്തമല്ല.
അഞ്‌ജലിക്ക് അതു കണ്ടിട്ട് ഒന്നും മനസിലായില്ല.
പക്ഷെ അനന്തുവിന് ആ ചിത്രം മുൻപരിചയമുള്ള പോലെയാണ് തോന്നിയത്.
പണ്ടെപ്പോഴോ കണ്ടു മറന്ന പ്രതീതി.
അതിലെ ബുള്ളറ്റും ഇപ്പൊ തന്റെ കയ്യിലിരിക്കുന്ന ബുള്ളറ്റും ഒരേതാണെന്ന സംശയം അവനിൽ ബലപ്പെട്ടു.
പിന്നെ കണ്ട ചിത്രം ഒരു വലിയ മറച്ചുവട്ടിൽ ഒരു പുരുഷന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുന്ന സ്ത്രീ.
ഇതിലും അവരുടെ മുഖം വ്യക്തമല്ല.
പക്ഷെ ആ പെണ്ണ് ഒരു ഹാഫ് സാരീ ആയിരുന്നു ഉടുത്തിരുന്നത്.
ആ പുരുഷൻ ഷർട്ടും മുണ്ടും ആണെന്ന് വ്യക്തം.
മൂന്നാമത്തെ ചിത്രം കണ്ടതും അവർ ഇരുവരുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു.
അതു കണ്ടിട്ടും അഞ്‌ജലിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
“നോക്കിയേ നന്ദുവേട്ടാ അത് നന്ദുവേട്ടനും അരുണിമ ചേച്ചിയും അല്ലെ?”
അവളുടെ ആവേശം മൊത്തം ആ അലർച്ചയിൽ ഉണ്ടായിരുന്നു.
ഹ്മ്മ് ശരിയാ പെണ്ണെ പക്ഷെ അത് ഞങ്ങളല്ല ദേവനും കല്യാണിയും ആണ്.
അനന്തു അവളെ തിരുത്തി.
“എന്നാലും ഇതെങ്ങനെ നന്ദുവേട്ടാ
എന്തൊരു സാമ്യമാ നിങ്ങൾ രണ്ടുപേരും
ദേ നോക്കിയേ കല്യാണി ചേച്ചി അരുണിമ ചേച്ചിയെ പോലെ തന്നെയുണ്ട്
അതേ ചിരിയും പൂച്ചക്കണ്ണുകളും