“ഹേയ് അതുക്കും മേലെ”
അഞ്ജലി കൈ ചുഴറ്റി ആക്ഷൻ കാണിച്ചു.
അതു കണ്ട് അനന്തു പൊട്ടിചിരിയോടെ അവളെ ഇറുകെ പുണർന്നു.
“അല്ല നന്ദുവേട്ടാ ആ ഡയറി ആദ്യം വായിക്കുമ്പോ തന്നെ എന്തുകൊണ്ട് സംശയം വന്നില്ല?
വായിച്ചത് തന്നെയാണ് നന്ദുവേട്ടന്റെ ജീവിതത്തിൽ സംഭവിക്കുന്നതെന്ന്?”
“അവിടാണ് ഏറ്റവും വലിയ കോമഡി ഈ ഡയറിയിൽ വായിച്ച കാര്യം പിറ്റേന്ന് ഞാൻ മറന്നു പോകും അങ്ങനൊരു സംഭവം എന്റെ ഓർമയിൽ പോലും കാണില്ല.
“ഇതിനൊക്കെ ഒരു വഴിയുണ്ട് ആ ഡയറി ഫുള്ളും ഒറ്റയടിക്ക് വായിച്ചു തീർക്കണം അപ്പൊ ഏറെകുറെ സംശയം തീർന്നു കിട്ടും”
അഞ്ജലി പ്രതീക്ഷയോടെ പറഞ്ഞു.
“അവിടാണ് അടുത്ത കോമഡി അഞ്‌ജലിക്കുട്ടി ഞാൻ ആ ഡയറിയിൽ നിന്ന് ഏതേലും കുറച്ചു സീക്വൻസ് വായിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നുകിൽ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീഴും
അല്ലേൽ നെഞ്ചിലേക്ക് ഒരു പിടപ്പ് കേറി വരും
ശരീരമാകെ തളർന്നു പോകുന്ന പോലെ
കൂടാതെ ശ്വാസം മുട്ടലും
അതോടെ ഞാൻ ആ പണി നിർത്തും
അതാണ് പതിവ്”
“ഹ്മ്മ് ഇതു കൊള്ളാലോ എന്തൊക്കെയോ നിഗൂഢതകളുണ്ട് നന്ദുവേട്ടനെ ചുറ്റിപ്പറ്റി ഈ നാട്ടിലേക്കുള്ള വരവ് അത് വെറുതെയല്ല എനിക്കുറപ്പാ”
അഞ്ജലിയുടെ മുഖം ഗൗരവതരമായി.
“കണ്ടു പിടിക്കണം എല്ലാം
പക്ഷെ നാളെ നന്ദുവേട്ടൻ ഞങ്ങളെ വിട്ടു പോകുവല്ലേ?”
അതു പറയുമ്പോഴേക്കും കനത്ത വിഷാദം അവളെ പിടിമുറുക്കിയിരുന്നു.
“ഞാൻ പോയാലും ഇടക്ക് വരും എന്റെ അഞ്‌ജലിക്കുട്ടിയെ കാണാൻ.
അതും കൂടി കേട്ടതോടെ ഒരു വിങ്ങലോടെ അഞ്ജലി അനന്തുവിന്റെ മാറിൽ പറ്റി ചേർന്നു കിടന്നു.
പക്ഷെ ആ തേങ്ങലിന് അൽപ്പായുസ്സെ ഉണ്ടായിരുന്നുള്ളു.
അവന്റെ ലാളനങ്ങളിൽ അതും അലിഞ്ഞില്ലാണ്ടായി.
“വാതിൽ തുറക്കാം”
അനന്തു അനുവാദത്തിനായി കാത്തിരുന്നു.
അഞ്ജലി സമ്മതമെന്ന മട്ടിൽ തലയാട്ടി.
ആ വലിയ ഇരുമ്പ് വാതിൽ അനന്തു പണിപ്പെട്ടു സർവ ശക്തിയുമെടുത്തു തള്ളി തുറന്നു.
വലിയൊരു മുരൾച്ചയോടെ ഇരു വാതിൽ പാളികളും പയ്യെ തുറക്കപ്പെട്ടു.
അവിടെയും കൂരിരുട്ട് മാത്രമാണ് അവരെ ഒരുമിച്ച് വരവേറ്റത്.