എല്ലാം കേട്ടു കഴിഞ്ഞതും അഞ്‌ജലിക്ക് തല കറങ്ങുന്ന പോലെ തോന്നി.
ആകെ കൂടെ ഒരു പെരുപ്പ് പോലെ.
“കള്ള കാഫിർ എന്തൊക്കെയാ ചെയ്തു വച്ചേ ഇതെന്റെ നന്ദുവേട്ടൻ തന്നാണോ?”
അഞ്ജലി അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മി.
“ഔഹ് വിട് പെണ്ണെ ”
അനന്തു നിസ്സഹായതയോടെ അവളെ നോക്കി.
“വിടൂല മോനെ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ എന്റെ നന്ദുവേട്ടൻ
അപ്പൊ സാറിന്റെ കന്യകാത്വം ഒക്കെ നേരത്തെ നഷ്ടപ്പെട്ടതാണല്ലേ?”
അഞ്ജലി കപട ഗൗരവത്തോടെ അവനെ തുറിച്ചു നോക്കി.
അതു കേട്ടതും അനന്തു ചൂളിപ്പോയി.
അവളെ നേരിടാനാവാതെ അവന്റെ മുഖം താഴ്ന്നു പോയി.
അവളുടെ മുന്നിലിരുന്ന് ഉരുകി തീരുകയായിരുന്നു.
സകല പാപങ്ങൾക്കും കുറ്റങ്ങളേറ്റ് പറഞ്ഞു പശ്ചാത്തപിക്കുന്ന ആ മനസിനെ കണ്ടില്ലെന്ന് നടിക്കാൻ അഞ്ജലിയുടെ ലോല മനസിന് കഴിഞ്ഞില്ല.
അനന്തുവിനെ തന്റെ മാറോട് ചേർത്തണച്ചുകൊണ്ട് വാത്സല്യം തുളുമ്പുന്ന വാക്കുകളോടെ അവൾ പറഞ്ഞു തുടങ്ങി.
“എന്റെ നന്ദുവേട്ടൻ ഇന്നലെ വരെ എങ്ങനായിരുന്നുവെന്ന് എനിക്കറിയണ്ട
പക്ഷെ ഇപ്പൊ തൊട്ട് പുതിയ ഒരാളായി ഏട്ടൻ മാറണം
മനസിൽ മറ്റു ദുർചിന്തകൾ ഒന്നും പാടില്ല
അരുണിമ ചേച്ചി മാത്രമായിരിക്കണം ആ മനസിൽ
പിന്നെ സ്നേഹ ചേച്ചിയോടും ഇന്ദു ചേച്ചിയോടും മാപ്പ് പറയണം.”
“ഉം ”
അനന്തു തലയാട്ടി.
“അതുപോലെ കല്യാണി ചേച്ചിയുടെയും ദേവൻ അമ്മാവന്റെയും പുനർജ്ജന്മം ആണോ നിങ്ങളെന്നും അറിയണം”
“ഏയ് ഇക്കാലത്തു അങ്ങനൊക്കെ സംഭവിക്കുവോ അഞ്‌ജലിക്കുട്ടി എനിക്ക് വിശ്വാസം വരുന്നില്ല”
“പക്ഷെ നമുക്ക് ചുറ്റും ആവിശ്വാസനീയമായ കാര്യങ്ങളല്ലേ നടക്കുന്നെ അതിൽ വിശ്വസിച്ചേ പറ്റൂ”
“ആഹാ കൊള്ളാലോ എന്റെ അഞ്‌ജലിക്ക് പെട്ടെന്ന് ഭയങ്കര പക്വത വന്നല്ലോ”
അനന്തുവിന്റെ മുഖത്തു സന്തോഷം കളിയാടി.
“ഹാ എന്റെ ചെക്കന് വേണ്ടിയല്ലേ അപ്പൊ എനിക്ക് ഇതുപോലത്തെ ട്രാൻസ്‌ഫോർമേഷൻ ഒക്കെ നടത്തണ്ടേ ”
“ഓഹോ നീയാര് അന്യനിലെ വിക്രമോ?”