വശീകരണ മന്ത്രം 10 [ചാണക്യൻ]

Posted by

കാതിൽ അനുഭവപ്പെട്ട ശീൽക്കാരം അവന്റെ കർണപുടങ്ങളെ തകർക്കാൻ തക്ക ശേഷിയുള്ളതായിരുന്നു.

അതിനു കൂട്ടായി തലപൊട്ടിപ്പുളയുന്ന വേദനയും.

നിസഹായതയോടെ അനന്തു കുനിഞ്ഞിരുന്നു.

അവന്റെ ദേഹം വിറച്ചു കൊണ്ടിരുന്നു.

അഞ്ജലി ഒന്നും മനസിലാവാതെ അവനെ ചുറ്റി പിടിച്ചു കിടന്നു.

അവനെ കുലുക്കി വിളിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷെ സാധിക്കുന്നില്ല.

ചെറിയ മൂളിച്ച പോലെയായിരുന്നു അഞ്ജലിയുടെ ശബ്ദം അവന്റെ കാതിൽ പതിഞ്ഞത്.

അനന്തുവിന്റെ തല ബലമായി പിടിച്ചു അഞ്ജലി മടിയിലേക്കെടുത്തു വച്ചു.

അവന്റെ മുടിയിഴകിൽ അവളുടെ വിരലുകൾ ഓടി നടന്നു.

ആ സ്പർശനം അല്പം ആശ്വാസം അനന്തുവിന് പകർന്നു നൽകി.

അവന്റെ നെറ്റിയിൽ അഞ്ജലി നേർത്ത ചുംബനം നൽകി.

ആ ചുംബനത്തിന് വല്ലാത്തൊരു ശക്തിയായിരുന്നു.

അതിലൂടെ അവന്റെ ശരീരമാകെ തണുപ്പ് പ്രവാഹിച്ചു.

മനസ് ഒന്ന് തണുത്തതും അനന്തു പതിയെ എണീറ്റിരുന്നു.

ചെറിയൊരു ക്ഷീണം അവനുണ്ടായിരുന്നു.

എങ്കിലും അത്‌ കാര്യമാക്കിയില്ല.

“നന്ദുവേട്ടാ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്താ പറ്റിയെ?”

അഞ്ജലി ചോദ്യ ശരങ്ങൾ ഓരോന്നായി അവനിലേക്ക് എയ്തു.

“എനിക്ക് അങ്ങനെ ഇടക്കൊക്കെ വരുന്നതാ
എല്ലാം പിന്നെ പറയാം ”

അഞ്ജലി അതിനെ കുറിച്ച് കൂടുതലായി   ചോദിക്കാൻ തുനിഞ്ഞെങ്കിലും തല്ക്കാലം വായടച്ചു.

തലക്കനം ഒന്നു കുറഞ്ഞതും അനന്തു കണ്ണു ചിമ്മി തുറന്നു.

മുന്നിൽ തെളിഞ്ഞത് നാഗബന്ധനം ആണ്.

അതു കണ്ടതും അവന്റെ കണ്ണുകൾ രക്തമായമായി മാറി.

മുഖം ക്രോധം കൊണ്ടു വിറഞ്ഞു.

പേശികൾ വലിഞ്ഞു മുറുകി.

അനന്തുവിന്റെ പല്ലിറുമ്മൽ കേട്ട് തിരിഞ്ഞു നോക്കിയ അഞ്ജലി കണ്ടത് ക്രോധം കൊണ്ട് വിറഞ്ഞു കയറുന്ന അവന്റെ തന്നെ മുഖമായിരുന്നു.

അത്‌ രക്തമയമായിരുന്നു.

അതു കണ്ട് അവളും ഭയന്ന് വിറച്ചു.

നാഗബന്ധനത്തിൽ ആയിരുന്നു അവന്റെ തിളങ്ങുന്ന നീല കണ്ണുകളുടെ ദൃഷ്ടി പതിഞ്ഞത്.

പതിയെ മുഖം അങ്ങോട്ട് കൊണ്ടു വന്നു ചുണ്ടുകൾ അടുപ്പിച്ചുകൊണ്ട് അനന്തു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *