“ആ പല്ലി താഴെ വീണത് ഞാൻ കണ്ടിന് ആ ശബ്ദമാ നീ കേട്ടത്”
അവൻ പറഞ്ഞത് കേട്ട് അഞ്ജലി അവനെ ഇറുക്കി പിടിച്ചു.
അവൾക്ക് തന്റെ ചമ്മലടക്കാനായിരുന്നു പാട്.
പിന്നീടവിടെ ഒരു യുദ്ധമായിരുന്നു.
പാസ്സ്‌വേർഡുകളുമായുള്ള യുദ്ധം.
“തേവക്കാട്ട്, മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, ദേശം, വിജയൻ, ഷൈല, തെക്കിനി”
ഇതൊക്കെ കേട്ട് അനന്തു താടിക്ക് കൈ കൊടുത്തിരുന്നു പോയി.
അവൾ കണ്ടു പിടിക്കുന്ന പാസ്സ്‌വേർഡുകൾ കേട്ട് അവന് തല കറങ്ങി.
“ഹോ മതിയഞ്ജലി ഒന്നു നിർത്ത്”
സഹികെട്ട അനന്തു ഉറക്കെ പറഞ്ഞു.
പക്ഷെ അഞ്ജലി നിർത്താൻ തയാറായിരുന്നില്ല.
വീണ്ടും അവൾ തുടർന്നു.
“ബിരിയാണി”
“ബിരിയാണിയോ?”
“ഹാ അതേ നന്ദുവേട്ടാ ബിരിയാണി എനിക്ക് ഭയങ്കര ഇഷ്ട്ടാ”
“അതിനു?”
അനന്തു ഒന്നും മനസിലാവാതെ അവളെ തുറിച്ചു നോക്കി.
“അപ്പൊ അത് പാസ്സ്‌വേർഡ് ആയിരിക്കുവോ എന്ന് തോന്നി”
“ബിരിയാണി എങ്ങനെ പാസ്സ്‌വേർഡ് ആകും?”
“ഒരുപക്ഷെ ഈ വാതിൽ ആക്കിയ ആൾക്ക് ബിരിയാണി ഇഷ്ട്ടാണെങ്കിലോ?”
അഞ്ജലി എന്തോ കാര്യമായി കണ്ടു പിടിച്ച പോലെ പറഞ്ഞു.
അനന്തു ഗത്യന്തരമില്ലാതെ അവളെ തൊഴുതു.
ഒരു നിമിഷം കഴിഞ്ഞതും പൊടുന്നനെ അനന്തുവിന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി.
ഇരുമ്പു കൂടം കൊണ്ട് അടി കിട്ടിയ പോലെ അവൻ മുഖം പൊത്തിയിരുന്നു.
അഞ്ജലി വെപ്രാളത്തോടെ അവനെ കുലുക്കി വിളിച്ചു.
പക്ഷെ അതൊന്നും അവന്റെ കാതിൽ പതിയുന്നില്ലായിരുന്നു.
പൊടുന്നനെ കണ്ണിലാകെ ഇരുട്ട് കയറി കാഴ്ച്ച ശക്തി നഷ്ട്ടമായി.
കാതിൽ ഒരു നനുത്ത കുളിര് അനുഭവപ്പെട്ടു.
അതോടൊപ്പം ഒരശരീരിയും.
“ഹ് ഹ് സ് സ് സ് സാ……….. ഹ്”