അഞ്ജലി അവനെ കളിയാക്കി.
“ഹാ അങ്ങനെയും പറയാം പെണ്ണെ”
“അപ്പൊ പാസ്സ്‌വേർഡ് എന്താ നന്ദുവേട്ടാ?”
“എന്തേലും പേരോ മറ്റോ ആയിരിക്കും”
അനന്തു അർധോക്തിയിൽ പറഞ്ഞു നിർത്തി.
“അത്രേയുള്ളൂ സിമ്പിൾ ”
അഞ്ജലി മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകൾ കോതി വച്ചു പുച്ഛത്തോടെ അവനെ നോക്കി.
ഇതൊക്കെയെന്തോന്ന് എന്ന മട്ടിൽ.
അനന്തു ചിരി കടിച്ചു പിടിച്ചു നിന്നു.
നാഗപൂട്ടിലേക്ക് മുഖം അടുപ്പിച്ചു അഞ്ജലി ഉറക്കെ പറഞ്ഞു.
“അഞ്ജലി”
സ്വന്തം പേര് പറഞ്ഞു കഴിഞ്ഞ് അഞ്ജലി പ്രതീക്ഷയോടെ തലയുയർത്തി നോക്കി.
പക്ഷെ അവിടെ ഒരു മാറ്റവും സംഭവിച്ചില്ല.
“അഞ്ജലി വിജയൻ”
വാതിൽ തുറക്കാത്ത ദേഷ്യവും ചമ്മലും കൂടിയായപ്പോൾ അവൾക്ക് വിറഞ്ഞു കയറി.
ഇതൊക്കെ കണ്ട് അനന്തു പരിസരം മറന്ന് ചിരി തുടങ്ങി.
“ഓഹ് എന്നാ സാറിന്റെ പേര് പറഞ്ഞു നോക്കാം ”
അഞ്ജലി കുറച്ചു ജാഡയൊക്കെ ഇട്ട് വാശി പുറത്ത് പറഞ്ഞു.
അപ്പോഴും അനന്തു ചിരി നിർത്തിയിരുന്നില്ല.
“അനന്തു”
അഞ്ജലി ആ പേര് പറഞ്ഞു കഴിഞ്ഞതും പെട്ടെന്ന് ഒരു ശബ്ദം കേട്ടു.
എന്തോ വീണ പോലെ.
അഞ്ജലി ഭയന്ന് വിറച്ചുകൊണ്ട് അനന്തുവിനെ ചുറ്റി പിടിച്ചു.
“നന്ദുവേട്ടാ ഇതാ പാസ്സ്‌വേർഡ് ശബ്ദം കേട്ടില്ലേ വാതിൽ തുറക്കുന്നതിന്റെ?”
അഞ്ജലി വർധിത ആവേശത്തോടെ പറഞ്ഞു.
“എടി പോത്തേ അതു കണ്ടോ?”
അനന്തു കൈ ചൂണ്ടിയ ഭാഗത്തേക്ക് അഞ്ജലി തുറിച്ചു നോക്കി.
അത് കണ്ടതും ആ ഉണ്ടക്കണ്ണുകൾ മിഴിച്ചു വന്നു.
അവിടുണ്ടായിരുന്ന ഒരു മേശയുടെ മുകളിൽ പരതി കളിക്കുന്ന വലിപ്പമുള്ള ഒരു ഗൗളി.
അത് ചിലച്ചുകൊണ്ട് മേശയുടെ മറു ഭാഗത്തേക്ക് മറഞ്ഞു.
അത് കണ്ടതും അഞ്‌ജലിക്ക് ആകെ ചമ്മലായി.
ഇതുപോലെ അവൾ ആരുടെ മുന്നിലും ഇതുവരെ നാണം കെട്ടിട്ടുണ്ടായിരുന്നില്ല.
അനന്തു ചിരി അടക്കിക്കൊണ്ട് പറഞ്ഞു.