വശീകരണ മന്ത്രം 10 [ചാണക്യൻ]

Posted by

അല്ലേൽ?”

“അല്ലെങ്കിൽ?”

അഞ്ജലി നെറ്റി ചുളിച്ചു.

അനന്തു പറയാൻ പോകുന്ന കാര്യം ശ്രവിക്കാൻ അവൾ ചെവി കൂർപ്പിച്ചു.

“അല്ലെങ്കിൽ ഇത് വല്ല ഡ്യൂപ്ലിക്കേറ്റും ആയിരിക്കും.

അമേരിക്കക്കാർ എന്ത് സാധനം കണ്ടു പിടിച്ചാലും ചൈനക്കാർ അതിന്റെ അസ്സൽ ഡ്യൂപ്ലിക്കേറ്റ് ഇറക്കൂലെ അതുപോലെ ”

അവൻ പറഞ്ഞത് കേട്ട് അവൾക്കും ആകെ സംശയമായി.

“അപ്പൊ നമ്മളിതെങ്ങനെ തുറക്കും?”

അഞ്ജലിയുടെ ചോദ്യത്തിന് അനന്തു അറിയില്ലെന്ന് മറുപടി പറഞ്ഞു.

അവർ നാഗപൂട്ടിന് കീഴെ തറയിൽ ഇരുന്നു.

ആജാനുബാഹുവായ വാതിൽ പാളികൾ അവർക്ക് മുന്നിൽ തലയുയർത്തി നിന്നു.

സഹികെട്ടു അവർ അവിടെയിരുന്നു.

ആ വാതിൽ തുറക്കുന്നതിനെ പറ്റി അവർക്കൊരു ധാരണയുമുണ്ടായിരുന്നില്ല.

പെട്ടെന്ന് അനന്തു എണീറ്റ്‌ ആ വാതിൽ മുഴുവനായും പരിശോധിച്ചു തുടങ്ങി.

അവന്റെ കണ്ണുകൾ അതിന്റെ മൂക്കിനും മൂലയ്ക്കും ഒഴുകി നടന്നു.

കൈകൾ ആ വാതിലിൽ തഴുകി.

അത്‌ ഇരുമ്പ് കൊണ്ടുള്ള നിർമ്മിതിയായിരുന്നു.

അഞ്ജലിയെയും കൊണ്ട് അവൻ നാഗബന്ധനത്തിന് സമീപമെത്തി.

അഞ്ജലി അനന്തുവിന്റെ ഓരോ നീക്കങ്ങളും ഇമ ചിമ്മാതെ കാണുകയായിരുന്നു.

അവന്റെ കാട്ടികൂട്ടലുകൾ കണ്ട് അവൾക്ക് ചിരി പൊട്ടി.

“അല്ലാ സേതുരാമായ്യർ CBI വല്ലതും
കണ്ടുപിടിച്ചോ?”

“CBI യ്ക്ക് പറ്റുമോന്ന് അറിഞ്ഞൂടാ പക്ഷെ സാം അലക്സിന് പറ്റും”

“ഏത്?”

“മെമ്മറീസിലെ സാം അലക്സ്‌ ”

അനന്തു അഭിമാനത്തോടെ പറഞ്ഞു.

“ആര് പറഞ്ഞു?സേതുരാമയ്യർക്കേ പറ്റൂ”

അഞ്ജലി വാശി പിടിച്ചു.

“ശോ ഇപ്പൊ അതൊന്നുമല്ലല്ലോ നമ്മുടെ വിഷയം ഈ വാതിൽ എങ്ങനേലും തുറക്കണം”

“എങ്ങനാ തുറക്കണ്ടേ?”

“ഈ പൂട്ടിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു പാസ്സ്‌വേർഡ്‌ പറയണം”

“ഓഹ് ഹൈടെക് ഹൈടെക് “

Leave a Reply

Your email address will not be published. Required fields are marked *