ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യും.
എന്നാൽ മറ്റൊരാളുടെ ശബ്ദം ആണേൽ അതു മറുവശത്തൂടെ പുറത്തെത്തും ഇതാണ് നാഗബന്ധനം.
അനന്തു പറഞ്ഞു നിർത്തി.
“ഹോ ഇതൊക്കെ ആരാ കണ്ടു പിടിച്ചേ?”
അഞ്ജലി അങ്ങേയറ്റം ആകാംക്ഷയോടെ ചോദിച്ചു.
അവൾക്ക് ഇതിൽ കുറച്ചു ഇന്റെരെസ്റ്റ് കേറി തുടങ്ങിയിരുന്നു.
“അത് അറിയില്ല അഞ്ജലി പക്ഷെ ഇതൊക്കെയാണ് കേരളത്തിന്റെ തനതായ തച്ചു ശാസ്ത്രം”
“ശോ കേട്ടിട്ട് രോമാഞ്ചം വരുന്നു അല്ലാ ഇതൊക്കെ നന്ദുവേട്ടന് എങ്ങനെ അറിയാം?”
അഞ്ജലി അവന് നേരെ അടുത്ത സംശയമെറിഞ്ഞു.
“എനിക്ക് ഇതൊക്കെ പറഞ്ഞു തന്നത് എന്റെ അച്ഛച്ചനാ പെണ്ണെ ആളൊരു തത്വജ്ഞാനി ആയിരുന്നു പണ്ഡിതനും”
“ആണോ?”
“അതേലോ പിന്നെ വേറൊരു കാര്യം ഉണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലറയെ കുറിച്ച് കേട്ടിട്ടുണ്ടോ?”
“ഉണ്ടോന്നോ ഇഷ്ട്ടം പോലെ”
“ഹാ ആ നിലവറയുടെ പൂട്ടും ഇതും ഒന്നു തന്നെയാണ്”
“അത് കേട്ടതും അഞ്ജലി ഞെട്ടി.
വിശ്വാസം വരാതെ അവനെ സൂക്ഷിച്ചു നോക്കി.
“നന്ദുവേട്ടാ സത്യാണോ?”
“സത്യമാണ് അഞ്ജലി പക്ഷെ എന്നോട് അച്ഛച്ചൻ പറഞ്ഞത് നാഗബന്ധനം ലോകത്ത് ഒരിടത്തേയുള്ളു അത് പത്മനാഭക്ഷേത്രത്തിൽ ആണെന്നാ”
“അതെങ്ങനെ ശരിയാകും ഒരിടത്തെ അതുള്ളുവെങ്കിൽ ഇവിടെ അതെങ്ങനെ വന്നു?”
അഞ്ജലി ആകെ മാനസിക സമ്മർദ്ദത്തിലായി.
ഒരു യോദ്ധാവിനെ പോലെ തന്റെ ചിന്തകളോട് അവൾ പട വെട്ടിക്കൊണ്ടിരുന്നു.
“നിന്റെ ചോദ്യത്തിൽ കഴമ്പുണ്ട് പെണ്ണെ.
അച്ഛച്ചൻ പറഞ്ഞ ഒരു കാര്യം ഞാനോർക്കുന്നു.
നാഗപ്പൂട്ട് ഉണ്ടാക്കിയ ആള് ആരാണെന്ന് അറിയില്ലെന്ന്.
അങ്ങനാണേൽ ആ ശില്പി തന്നാവും ഇവിടെയും രഹസ്യമായി ഈ പൂട്ട് നിർമിച്ചത്