“അതൊന്നും സാരില്യ.. ഏട്ടൻ നിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തന്നാൽ മതി.. ഞാനും മോനും പൊയ്ക്കോളാം.. അവിടെ സ്റ്റേഷനിൽ ആരെങ്കിലും വന്ന് ഞങ്ങളെ പിക്ക് ചെയ്യും.. അതിനുള്ള ഏർപ്പാട് ഞാൻ ചെയ്യാം..”
“വിഷുവിന് ഇനി ഒരാഴ്ച സമയമുണ്ടല്ലോ.. ഇപ്പോളെ പോകണോ?”
പക്ഷെ നാട്ടിൽ എല്ലാവരും ഒത്തുകൂടുന്നെന്നറിഞ്ഞപ്പോൾ മുതൽ അവൾക്കു നാട്ടിലേക്ക് പോകാനുള്ള തത്രപ്പാടാണ്..
“ഏട്ടാ.. പ്ലീസ് അവിടെ എല്ലാവരും വരണിണ്ട് .. ഒരുപാട് കാലത്തിനു ശേഷമാ ഇങ്ങനെ ഒരു ഗെറ്റ് ടു ഗെദർ.. പിന്നെ നന്ദൂട്ടനെ പ്രസവിച്ചിട്ട് ദ് വരെ നാട്ടിൽ പോയി കുട്ട്യേ കാട്ടിയില്ല.. മോശല്ലേ..”
അവൾ തന്നെ വിടുന്നമട്ടില്ലെന്നു ഗോപുവിന് മനസിലായി..
“ഓഹ് ശരി ശരി, പെണ്ണേ ഞാൻ ടിക്കറ്റ് ഒന്ന് നോക്കട്ടെ..” അവൻ ലാപ്ടോപ്പിൽ റെയിൽവേയുടെ വെബ്സൈറ്റ് പരതി..
“ഹാ അശ്വതീ..” അടുക്കളയിലേക്ക് പോയ അവളെ ഗോപു സന്തോഷത്തോടെ വിളിച്ചു “തിങ്കളാഴ്ച വൈകിട്ട് ഒരു സ്പെഷ്യൽ ഇട്ടിട്ടുണ്ട്.. പക്ഷെ 4 മണിക്ക് KR പുരത്തുന്നാ..”
അടുക്കളയിൽ നിന്നവൾ വിളിച്ചു പറഞ്ഞു “ഓഹ് അത്യോ.. ന്നാ പിന്നെ അതിലങ്ങു ബുക്ക് ചെയ്തോ ഏട്ടാ.. നേരം പുലരുമ്പോ നിക്ക് വീട്ടിൽ എത്താലോ”..
==================================
തിങ്കളാഴ്ച യാത്രാ ദിവസം:
ഗോപു അന്നല്പം നേരത്തെ ഓഫീസിൽ നിന്നിറങ്ങി.. ഫ്ലാറ്റിലെത്തിയപ്പോഴേക്കും ഹാളിൽ അശ്വതി അല്പം വലിയ ട്രോളി ബാഗും ഒരു ട്രവൽ ബാഗും തയ്യാറാക്കി വെച്ചിരിക്കുന്നു.. മുറികൾക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പരക്കംപായുന്ന അശ്വതിയെ നോക്കി ഗോപു ഒരു നിമിഷം നിന്നു..
“നാട്ടിലേക്ക് പോകാനുള്ള സന്തോഷത്തിൽ തന്റെ പെണ്ണ് പതിവിലും സുന്ദരിയായിരിക്കുന്നു..”
മുടി പിന്നിലേക്ക് കുതിരവാൽ പോലെ കറുത്ത ഹെയർബൻഡ് ഇട്ട് പോണിട്ടെയിൽ കെട്ടിയിരിക്കുന്നു.. നെറുകയിൽ സിന്ദൂരം ഉണ്ട്.. രാവിലെ അടുത്തുള്ള ബ്യൂട്ടിപാർലറിൽ പോയി പുരികം ചെത്തിമിനുക്കി മുഖം ഫേഷ്യൽ ചെയ്തിരിക്കുന്നു.. മാൻ മിഴികളിൽ കരിമഷി എഴുതി കൂടുതൽ കറുപ്പിച്ചു അഴകുള്ളതാക്കിയിരിക്കുന്നു.. തടിച്ച അവളുടെ പവിഴാധരങ്ങളിൽ പഴുത്ത ചെറിപ്പഴം പോലെ ചെഞ്ചോര നിറമുള്ള ലിപ്സ്റ്റിക്ക് ലേപനം ചെയ്തിരിക്കുന്നു.
അവളുടെ പിറന്നാളിന് താൻ സമ്മാനിച്ച ജിമിക്കി കമ്മലിന്റെ കുടമണി കാതിൽ ഉലഞ്ഞാടുന്നു.. നെറ്റിയിൽ ചുമന്ന വട്ടപ്പൊട്ടു..