“ഹാ കേറുമ്പോ ഞങ്ങൾ കഴിച്ചിരുന്നു.. വിശപ്പില്ലിപ്പൊ”
“ശരി ന്നാ നീ കിടന്നോ കൊച്ചേ.. ഞാൻ ഈ ട്യൂബ് ഓഫ് ചെയ്യാം എനിക്ക് ചെറിയ വെട്ടം മതി..”അയാൾ ട്യൂബ് ലൈറ്റ് ഓഫ് ചെയ്തു, അല്പം വെളിച്ചം കുറഞ്ഞ ഒരു നീല ലൈറ്റ് ഓണാക്കി..
“ഓക്കേ അല്ലെ ..”
അവളൊന്നു പുഞ്ചിരിച്ചു.. അരണ്ട വെളിച്ചമാണെങ്കിലും വ്യക്തമായി കാണാം.. അവൾ മെല്ലെ തലാണയിലേക്ക് ഉരസി നീങ്ങി സീറ്റിൽ നീണ്ട് നിവർന്നു കിടന്നു.. നല്ല ക്ഷീണം കാരണം കണ്ണിനു മീതെ കൈവെച്ചു അവൾ മയങ്ങി..