ഞങ്ങൾ മുറിയിൽ തിരിച്ചെത്തി.. ഞാൻ ആദ്യം ബാത്‌റൂമിൽ കയറി ഇട്ടിരുന്ന ജീൻസ് അഴിച്ച് മാറ്റിയിട്ട്, ബാഗിൽ നിന്ന് ഒരു ഷോർട്സ് എടുത്തണിഞ്ഞു.. അതിനു മേലെ ഒരു കൈലിയും കൂടി ഉടുത്തു.. ദീപിക വിന്നിമോനെ മുലയൂട്ടുന്ന തിരക്കിലായിരുന്നു.. (മറുഭാഗത്തേക്ക് തിരിഞ്ഞിരുന്നു കൊണ്ട്..)
പാല് കൊടുത്തു കഴിഞ്ഞ ശേഷം മോൻ ഉറങ്ങിക്കഴിഞ്ഞ് തൊട്ടിലിൽ കൊണ്ട് കിടത്താനായി വന്നപ്പോൾ ദീപിക ഒരു മുഖവുരയുമില്ലാതെ അവളുടെ കഥ എന്നോട് പറയാൻ തുടങ്ങി..
ഒരു അദ്ധ്യാപികയാകാനുള്ള അവളുടെ സ്വപ്നങ്ങളെക്കുറിച്ച്.. അവളുടെ കുടുംബത്തിലുണ്ടായിരുന്ന സമ്മർദ്ദങ്ങളെക്കുറിച്ച്.. വിവേചനബോധമില്ലാതിരുന്ന അവളുടെ പിതാവിനെ കുറിച്ച്.. പിന്നെ പ്രബലനായ അമ്മാവനെ കുറിച്ച്.. വളരെക്കാലം മുമ്പ് ഒരു ചായ വിൽപ്പനക്കാരനുമായി ഒളിച്ചോടിയ അയാളുടെ മകളെക്കുറിച്ച്.. ഒടുവിൽ ദീപികയുടെ പിതാവിനെയും brainwash ചെയ്യാൻ അതൊരു കാരണമാക്കി മാറ്റിയതിനെ കുറിച്ച്.. അവൾക്കിഷ്ടമില്ലാതെ കുട്ടിക്കാലവും കൗമാരകാലവും യൗവനകാലവും മുഴുവൻ അവളെ പിന്തുടർന്നു പ്രേമിച്ച കാർത്തിക്കിനെക്കുറിച്ച്.. പിന്നെ അവന്റെ ഒരു 5 അക്ക വൈറ്റ് കോളർ ജോലി കാരണം അവളുടെ പിതാവിന്റെ സമ്മതപ്രകാരം അവളെ വിവാഹം കഴിച്ചതിനെ കുറിച്ച്.. ആ ഒരു ദാമ്പത്യബന്ധം കാരണം തകർത്ത അവളുടെ നഷ്ട സ്വപ്നങ്ങളെക്കുറിച്ച് വീണ്ടും.. എല്ലാം ദീപിക എന്നോട് പറഞ്ഞു.. ഇടയിൽ കയറി ശല്യപ്പെടുത്താതെ ഞാനെല്ലാം മൂളി കേട്ടുകൊണ്ടിരുന്നു…
ഞാൻ കട്ടിലിന്റെ ഒരു അരികിലിരുന്ന് അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി.. സ്വപ്നം കാണാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയെ ഞാനവിടെ കണ്ടു.. എങ്കിലും അവയിൽ ഇപ്പോൾ ഭൂരിഭാഗവും നഷ്ടസ്വപ്നങ്ങൾ മാത്രമായി അവശേഷിക്കുകയായിരുന്നു..
ദീപിക: “അതൊക്കെ പോട്ടെ..”
(അവൾ കണ്ണ് ചെറുതായി തുടച്ചുകൊണ്ട് എന്നോട് പറഞ്ഞു..) “ക്രിഷ് ന്റെ love storyയെ കുറിച്ച് പറ.. ഞാൻ കേൾക്കട്ടെ അത്..”
കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് ഞാൻ ചോദിച്ചു..
“എന്ത് love story?.. എനിക്ക് അങ്ങനെ ഒന്നുമില്ലായിരുന്നു..”
ദീപിക എന്നെ നോക്കാതെ കട്ടിലിന്റെ മറുവശത്ത് ഇരുന്നുകൊണ്ട് പറഞ്ഞു..
“എന്നോട് കള്ളം പറയരുത് ക്രിഷ്.. ദേ, എന്റെ കണ്ണിലേക്ക് നോക്കൂ..”
അവൾ കണ്ണിലേക്കു തന്നെ നോക്കുകയായിരുന്നു.. ഞാനും.. ഞങ്ങൾ കുറച്ച് നിമിഷങ്ങൾ പരസ്പരം കണ്ണുകളിൽ നോട്ടം ലോക്ക് ചെയ്തു വെച്ചു.. എന്നിട്ട് ഞാൻ പതിയെ എന്റെ നോട്ടം പിൻവലിച്ചു..
ക്രിഷ്: “അതെ.. എനിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു.. എനിക്ക് അവളെ സ്വന്തമാക്കാൻ ആഗ്രഹവുമുണ്ടായിരുന്നു.. പക്ഷേ അവൾ പെട്ടെന്നുതന്നെ എന്നെ ഒഴിവാക്കി.. കാരണം അവൾക്ക് അവളുടെ അമ്മാവനെ ഭയങ്കര ഭയമായിരുന്നു..”
അവൾ സ്വയം ചിരിച്ചു..
ദീപിക: “ഓ, കളിയാക്കിയതാ അല്ലെ?.. എന്റെ കഥ എന്നോട് തന്നെ ഇങ്ങനെ പറയല്ലേ മാഷേ..”