ഐഷാടെ പുതിയാപ്ല 4 [കൃഷ്‌ണേന്ദു]

Posted by

” അതാ പറഞ്ഞുവന്നെ. ആള് എന്റെ പഴയ മൊതലാളി ആണ്. മൊതലാളീടെ ബന്ധുക്കാർക്ക് എല്ലാം മൊതലാളീടെ സ്വത്തിലാ നോട്ടം. അത്കൊണ്ട് മൊതലാളി അവരെ എല്ലാം ഒഴിവാക്കി ഒറ്റക്ക താമസം ”

” ഇവിടുന്ന് പെണ്ണെടുക്കാൻ ഇതാ കാരണം? ”

” ഹാ അതല്ല കാരണം…മൊതലാളിക്ക് പ്രായം കുറച്ചു കൂടുതലാ ”

” ന്ത്‌ പ്രായം വരും? ”

” ഇക്കാടെ പ്രായം വരും ”

” ഏയ്യ് അത് നടക്കൂല്ല… സൈനബ സമ്മതിക്കൂല്ല ”

” ഇക്കാ അതെനിക്ക് അറിയാം. പക്ഷെ ഇതൊരു മലങ്കോളാ. അയാൾക്ക് ബന്ധുക്കൾ ആരും ഇല്ല. കയ്യിൽ കോടിക്കണക്കിനു സ്വത്തും. ആ സ്വത്തിനൊക്കെ പിന്നെ ഏക അവകാശി നിങ്ങടെ മോളാകും. നിങ്ങൾക്ക് ഇനിയുള്ള കാലം അടിച്ചുപൊളിച്ചു ജീവിക്കാം. നിങ്ങള് ആലോചിക്ക്”

” ന്താ അനക്കിതിൽ പങ്ക്? ”

” എന്റെ മൊതലാളി അല്ലെ. പിന്നെ നിങ്ങൾക്കൊരു നല്ലകാലം വന്നാൽ അതിലൊരു പങ്ക് നമ്മക്കും തരില്ലേ. പിന്നെ നല്ലൊരു പെണ്ണിനെ ഒപ്പിച്ചുകൊടുത്താൽ മൊതലാളി നല്ലൊരു തുക കമ്മീഷൻ തരും. നിങ്ങൾക്ക് വേണ്ടങ്കി വിട്ടോളീൻ. ഞാൻ വേറെ വല്ല പിള്ളേരും ഉണ്ടോന്ന് നോക്കാം ”

” അതല്ല ഹൈദ്രോസെ. ഓള് സമ്മതിക്കൂല്ല. അതാ പ്രസനം ”

” ഒരുടെ സമ്മതം നോക്കിയാണോ ഇക്ക ഇക്കാലമത്രയും ജീവിച്ചേ? ”

” ഹതല്ല..  എന്നാലും”

” ഇക്കാക്ക് വേണ്ടേൽ വിട്. പിന്നെ ഇത് നടന്നാൽ ഇക്കാക്ക് കോഴിക്കോട്ടങ്ങാടീൽ ഒരു വിലസു വിലസാം. മൊതലാളി ആയിട്ട് ”

” ഞാനൊന്ന് ശ്രമിക്കാം ”

” ഇക്ക നന്നായിട്ട് ശ്രമിക്ക് ”

” സരി ”

” പിന്നിക്കാ ഇതിൽ ചെറിയൊരു പ്രശ്നം ഉണ്ട് ”

” ന്താ? ”

” ഞാൻ പണ്ടുതൊട്ടെ ബോംബെയ്‌യില് പുള്ളീടെ കൂടെ ആണ്. ആൾക്ക് അവിടെ ഇപ്പൊ എന്തോ ചില്ലറ പ്രശ്നങ്ങൾ ഒക്കെയുണ്ട്. അത്കൊണ്ട് കുറച്ചുനാൾ ഒന്ന് മാറിനിക്കണം. ഇവിടെ പുതിയാപ്ല ആയാൽ മൊതലാളി കുറച്ചുനാൾ ഇവിടെ നിക്കും”

” ഇവിടെ നിന്നാൽ ഒരുടെ ചെലവൊക്കെ ആര് നോക്കും ”

” നിങ്ങള് നോക്കണം ”

” ആയിന് കായെവിടെ ”

” ഇക്കാ മൊതലാളി പെണ്ണിന് 50 പവനാ മഹറ് തരാന്ന് ഏറ്റത്. അതീന്നു കുറച്ചു വിറ്റാൽ പോരെ”

Leave a Reply

Your email address will not be published. Required fields are marked *