സാധിച്ചുള്ളൂ.
“അതുകൊണ്ട് ഇറങ്ങുകയാ…
ഇനി അടുത്ത മരണം അറിയുമ്പോൾ വരാം. പിന്നെ ,മോളേയും കൊച്ചു മോനെയും കാണാൻ എന്നും പറഞ്ഞ് അങ്ങോട്ട് വന്നേക്കരുത്. ഇവിടുത്തെ എന്റെ ഓഹരിയിൽ നിന്നുള്ള അദായമാണെന്നു പറഞ്ഞ് മാസാമാസം നിങ്ങടെ ഭർത്താവ് എന്റെ അക്കൗണ്ടിൽ ഒരു തുക ഇടുമായിരുന്നല്ലോ. അത് ഇനി ഇടരുത്. പണ്ടേ ഇത് ഞാൻ പറയണമെന്ന് കരുതിയതാണ്. പക്ഷെ അതിനും അങ്ങേരോട് മണ്ടേണ്ടി വരുമല്ലോ എന്നോർത്താണ് അത് ചെയ്യാതിരുന്നത്. .”
മകനെയും കൂട്ടി അവൾ വാതിൽ കടന്ന് മറഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു താൻ.പിന്നീട് ഇപ്പോഴാണ്…ഈ ഓർക്കാപ്പുറത്ത്.
തങ്ങളെ കണ്ട് സ്തംഭിച്ചു നിൽക്കുന്ന അമ്മയെ അവൾ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവർക്കരികിലേക്ക് ഓടിച്ചെന്നു.
“എന്റെ ശാരദക്കുട്ടീ….”
അവൾ അമ്മയെ കെട്ടിപ്പിടിച്ചു. താൻ കാണുന്നത് സ്വപ്നമാണോ എന്ന് ഒരുനിമിഷം അവർ സംശയിച്ചു. പിന്നെ മകളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അമ്മയും മകളും എത്രനേരം അങ്ങനെ നിന്നെന്നറിയില്ല. അവർ ഒന്നും സംസാരിച്ചില്ല. പക്ഷേ ഹൃദയങ്ങൾ പരസ്പരം പരാതികൾ പറഞ്ഞു…ആശ്വസിപ്പിച്ചു.
“ങാ…മതി മതി. അമ്മേടെയും മോളുടെയും കരച്ചിൽ സീൻ കട്ട്. ഇവിടെ മനുഷ്യന് ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്. രണ്ടുപേരും വന്നേ….”
അവൻ അവർക്കരികിലേക്ക് ചെന്നു.
ഇരുവരും അവനെ നോക്കി ചിരിച്ചു. അപ്പോഴാണ് ശാരദ മകളുടെ വേഷം ശ്രദ്ധിച്ചത്. അവർ മൂക്കിൽ വിരൽ ചേർത്തു.
“എന്ത് വേഷമാണ് മോളേ ഇത്…”?
“എന്താമ്മേ …കൊള്ളില്ലേ…?”
“വേഷമൊക്കെ കൊള്ളാം. പക്ഷെ ഇതുപോലെയുള്ളതൊന്നും നിനക്ക് ഇഷ്ടമായിരുന്നില്ലല്ലോ മോളേ…”
“അതൊക്കെ ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് വിചാരിച്ചോളൂ ന്റെ ശാരദക്കുട്ടീ….”
അവൾ മകനെ കണ്ണടച്ചു കാട്ടി.
“നിങ്ങൾ പോയി ഡ്രെസ്സൊക്കെ മാറ്റി വാ. അപ്പോഴേക്കും ഞാൻ ദോശയുണ്ടാക്കാം. ഫ്രിഡ്ജിൽ മാവിരിപ്പുണ്ട്. ..”
അതു പറഞ്ഞിട്ട് ശാരദ അടുക്കളയിലേക്ക് നടന്നു. അവൾ നേരെ അമ്മയുടെ മുറിയിലേക്ക് കയറി. അവനും പിന്നാലെ കയറി കതക് ചാരി. അവൾ തിരിഞ്ഞു