അടുത്ത ദിവസം രാവിലെ ഞാൻ ഏട്ടൻ എഴുന്നേൽക്കുന്നതിലും മുന്നെ പറമ്പിലേക്ക് പോയി….. പണ്ടത്തെ പോലെ അഭിനയിക്കാനായിരുന്നില്ല, മറിച്ച് പണിയെടുക്കാൻ……. എന്റെ ദേഷ്യവും നിരാശയും എല്ലാം ഞാൻ അവിടെ തീർക്കാൻ ശ്രമിച്ചു…..
അതൊരു തുടക്കമായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അത് തുടർന്നു, പുലർച്ചെ എഴുന്നേറ്റ് പറമ്പിലേക്ക് പോവും, പിന്നെ നേരം ഇരുട്ടുന്നത് വരെ അവിടെ തന്നെ, എല്ലാം കഴിഞ്ഞ് രാത്രി സുധിയുടെ കൂടെ പോയി രണ്ടെണ്ണം വീശും, വീട്ടിൽ പോയി കിടക്കും…. ഇതാണ് ഇപ്പോ എന്റെ ദിനചര്യ…..
പൊതുവെ ആരോടും ഞാൻ അധികം സംസാരിക്കാതായി…. വീട്ടിൽ അമ്മയോടൊഴിച്ച് ആരോടും തീരെ മിണ്ടാറില്ല, അമ്മയോട് തന്നെ ഇങ്ങോട്ടെന്തേലും ചോദിച്ചാ മാത്രം മറുപടി കൊടുക്കും… കല്യാണം ഒക്കെ ഉറപ്പിച്ചത് കൊണ്ടാവാം ഉണ്ണിയും ഇപ്പോ അധികം വരാറില്ല…….
പിന്നെ ആകെ മനസ്സ് തുറന്ന് സംസാരിക്കുക സുധിയോടാണ്, അതും ചാത്തന്റെ ലഹരിയിൽ…
*****
അങ്ങനെ പറമ്പിലെ പണിയും സുധിയുടെ കൂടെയുള്ള ചാത്തൻ സേവയും മാത്രമായി കുറച്ച് ദിവസങ്ങൾ കടന്നുപ്പോയി… ഈ ദിവസങ്ങളിലെല്ലാം രാത്രി ഒന്നരാടൻ ദിവസങ്ങളിൽ ഞാൻ ഏട്ടത്തിയുടെ മുറിയിലാണ് കിടന്നത്, പക്ഷെ ഞങ്ങൾ തമ്മിൽ ഇപ്പോ സംസാരിക്കാറേ ഇല്ല…. ഏട്ടന്റെ ഭാര്യയായി വന്ന അന്ന് തൊട്ട് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയവൾ ഇപ്പോ തീർത്തും എനിക്കൊരു അന്യയായി മാറിയിരിക്കുന്നു………..
മരവിച്ച മനസ്സുമായി ഞാൻ തള്ളി നീക്കിയ കുറച്ച് ദിവസങ്ങൾക്ക് ശേഷം മഞ്ഞ് പ്രകൃതിയിൽ അലിഞ്ഞു ചേർന്നൊരു പ്രഭാതം…. ഏട്ടൻ വളം വാങ്ങാൻ അങ്ങാടിയിലേക്ക് പോയതായിരുന്നു, ഞാൻ വഴുതിന നടാനുള്ള തടമൊരുകുമ്പോഴാണ് അമ്മ വാഴത്തോപ്പിൽ നിന്നും നീട്ടി വിളിച്ചത്….
“””കാശീ………..”””
ആ വിളിയിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ട് എന്താണ് കാര്യമെന്ന് കൂടി ചോദിക്കാൻ നിൽക്കാതെ ഞാൻ ചെയ്തോണ്ടിരുന്ന പണി നിർത്തി വാഴത്തോപ്പിലേക്ക് ഓടി….. അവിടെ എത്തിയപ്പോ കാണുന്നത് കുനിഞ്ഞ് നിൽക്കുന്ന ഏട്ടത്തിക്ക് അമ്മ പുറം തടവി കൊടുക്കുന്ന കാഴ്ചയാണ്…..
“”””എന്താ….. അമ്മേ…. എന്ത് പറ്റി??””””
ഞാൻ ഓടി വന്ന് കിതയ്ക്കുന്നതിനിടെ ചോദിച്ചെങ്കിലും അമ്മ ഒന്നും പറയാതെ എന്നെ നോക്കി ചിരിക്കുകയാണ് ചെയ്തത്….
“””എന്താ??”””
“””ഞാൻ അച്ഛമ്മയാവാൻ പോവാ……. ഇപ്പോ മനസ്സിലായോ??”””
ഒരു ആക്കിയ ചിരിയോടെ അമ്മ ചോദിച്ചപ്പോഴാണ് എനിക്ക് സംഭവം പിടിക്കിട്ടിയത്, പക്ഷെ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല……. ഭാര്യ ഗർഭിണിയാണെന്ന് അറിയുമ്പോൾ സാധാരണ ഭർത്താക്കന്മാർക്ക് തോന്നുന്ന വികാരമോ അതോ ഉത്തരവാദി താനല്ലെന്ന് നൂറ് ശതമാനം ഉറപ്പോടെ ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന ഭർത്താക്കന്മാർക്ക് പൊതുവെ തോന്നുന്ന