ഏട്ടൻ പതിവ് പോലെ പുലർച്ചെ തന്നെ എഴുന്നേറ്റ് പറമ്പിലേക്ക് പോയിട്ടുണ്ട്…. അടുക്കള ഭാഗത്ത് നിന്നും ശബ്ദം കേട്ട് നോക്കിയപ്പോ അമ്മ നിന്ന് പാത്രം കഴുകുന്നു….
“””ഓ…..ഈയമ്മ എന്ത് പണിയാ കാണിക്കണേ, വയ്യാത്തതല്ലേ….. എന്തിനാ ഇപ്പോ അടുക്കളേ കയറിയെ??…… ചെല്ല്, പോയി അവിടെങ്ങാനും ഇരി”””
കഴുകികൊണ്ടിരുന്ന പാത്രം പിടിച്ചു വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു….
“””ഏയ്…. എനിക്കിപ്പോ കുഴപ്പൊന്നുമില്ല മോനെ…. ശിവന് പോവുമ്പോ ഒരു കപ്പ് ചായ ഇട്ടുകൊടുക്കാൻ കയറിയതായിരുന്നു, പിന്നെ മോള് കിടക്കാണെങ്കിൽ കിടന്നോട്ടെന്ന് കരുതി”””
അവസാനം അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു…. പെറ്റ തള്ളയായി പോയി, ഇല്ലേ ചാക്കിൽ കെട്ടി ഞാൻ ആ മുത്തിയൂർ കാട്ടിൽ കൊണ്ടോയി കളഞ്ഞേനെ….
കൂടുതൽ സംസാരത്തിന് നിൽക്കാതെ ഞാൻ മെല്ലെ കിണറ്റിൻ കരയിലേക്ക് നടന്നു, അവിടെ നിന്ന് ഓരോന്നും ആലോചിച്ച് കൂട്ടി മെല്ലെ പല്ല് തേപ്പും കുളിയുമൊക്കെ തീർത്തു…. എല്ലാം കഴിഞ്ഞ് അകത്തേക്ക് കയറാൻ നേരത്താണ് ഏട്ടത്തി ഉറങ്ങിയെഴുന്നേറ്റ് വരുന്നത്….. കൃത്യം അതേ സമയത്ത് തന്നെ തെക്കേലെ പുഷ്ക്കരന്റെ പെങ്ങൾ തുളസി പാലും കൊണ്ട് വന്നു, ആ വായാടിയുടെ മുന്നിൽ പെട്ടാൽ അവൾക്ക് നൂറ് ചോദ്യം ചോദിക്കാനുണ്ടാവുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ തന്ത്രപ്പൂർവം വലിഞ്ഞു, പക്ഷെ ഏട്ടത്തി കൃത്യമായി അവളുടെ മുന്നിൽ തന്നെ പോയി പെട്ടു….
“””ആ ഗൗരിയേച്ചി ഇപ്പഴാണോ എഴുന്നേൽക്കുന്നെ??”””
അവള് ഏട്ടത്തിയോട് ചോദിക്കുന്നത് കേട്ടു…. അതിന്റെ ഉത്തരം ഏട്ടത്തി ഒരു മൂളലിൽ ഒതുക്കിയെന്ന് തോന്നുന്നു…
“”””മ്മ്….മ്മ്…… ആദ്യരാത്രി കഴിഞ്ഞെന്റെ ക്ഷീണം കാണാനുണ്ട് മുഖത്ത്….. ഹീ….ഹീ……ഹീ…..ഹീ….””””
എന്നും പറഞ്ഞ് പെണ്ണ് ഇളിക്കുന്നത് കേട്ടു… അത്രേ ഞാൻ കേൾക്കാൻ നിന്നുള്ളു