ഉദ്ദേശം നല്ല അസ്സലായിട്ട് പൊളിഞ്ഞു, ഏട്ടത്തിയുടെ കൂടെ കിങ്ങിണിയും എന്റെ കൂടെ സുധിയും വാല് പോലെ തന്നെ ഉണ്ടായിരുന്നു….. ഒടുക്കം ഊണും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഇറങ്ങാൻ നേരം കഴിഞ്ഞാഴ്ച്ച നേന്ത്രപ്പഴം ചന്തയിൽ കൊണ്ടോയി വിറ്റിട്ട് കിട്ടിയ പണം മൊത്തം ഞാൻ ഏട്ടത്തിയുടെ അച്ഛനെ മാറ്റി നിർത്തി അങ്ങേർക്ക് കൊടുത്തു…..പുള്ളി ആദ്യം വാങ്ങാൻ മടിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ വാങ്ങി…… പുള്ളിക്കും ഇപ്പോ തീരേ വയ്യ, ഏട്ടത്തീടെ ചേച്ചി ഗീത അടുത്തുള്ള ഏതോ നായരുടെ പറമ്പിൽ പണിയെടുത്ത് കിട്ടുന്ന പൈസയ്ക്കാണ് കുടുംബം മുന്നോട്ട് പോവുന്നത്…… ഗീതേച്ചിയുടെ ഭർത്താവ് മരിച്ചുപോയതാണ്…….. കിണറ് നന്നാക്കാൻ ഇറങ്ങിയപ്പോ തലയിടിച്ച് വീണതോ മറ്റോ ആണ്…… ഏട്ടത്തിയുടെ അമ്മ പിന്നെ ഏട്ടത്തി ചെറുതായിരുന്നപ്പോ തന്നെ മരിച്ചുപോയതാണ്………….
ഏട്ടത്തി മുൻപ് പറഞ്ഞുള്ള അറിവാണ് ട്ടോ ഇത്രയും….
ഞങ്ങൾ യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഏട്ടത്തിയുടെ മുഖം കാർമേഘം വന്ന് മൂടിയ വാനം പോലെ ആയിരുന്നു….. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല, അതിനെ അവിടെ വിട്ടിട്ട് പോരാൻ തോന്നുന്നില്ല…. കൂടെ കൂട്ടണമെന്ന് ഉണ്ടായിരുന്നു, പക്ഷെ………… പറ്റിയില്ല…………
അങ്ങനെ ഏട്ടത്തിയോടും അച്ഛനോടും കിങ്ങിണിയോടും എല്ലാം യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി….. അങ്ങോട്ട് പോവുമ്പോൾ തൂക്കി നടന്ന പലഹാര കെട്ടുകളെകാൾ നൂറിരട്ടി ഭാരം തിരിച്ച് നടക്കുമ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്നു, പോവുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു, എല്ലാം ഏട്ടത്തിയോട് തുറന്നു പറയുക…. അവർക്ക് എന്നെയും ഇഷ്ടമാണെങ്കിൽ സ്വന്തമാക്കുക, ഇല്ലേ വിട്ടുകളയുക……….. പക്ഷെ ഒന്നും നടന്നില്ല, മനസ്സ് തുറന്ന് സംസാരിക്കാൻ പോലും പറ്റിയില്ല…………
*********
പിന്നീടങ്ങോട്ട് പറമ്പിൽ വിളവെടുപ്പും കാര്യങ്ങളും എല്ലാമായി നല്ല തിരക്കുള്ള സമയമായിരുന്നത് കൊണ്ട് ഏട്ടത്തിയെ കാണാൻ പോവുന്നത് പോയിട്ട് നേരെ നടുനിവർത്തി നില്ക്കാൻ പോലും കഴിഞ്ഞില്ല…….. ഒടുക്കം നല്ലൊരു പനി കിട്ടി കിടപ്പിലായപ്പോഴാണ് ഇടതടവില്ലാതെയുള്ള പണിയെടുക്കൽ നിന്നത്……
പനിയെന്ന് വെച്ചാ നല്ല അസ്സൽ പനിയായിരുന്നു…… പനിക്ക് പുറമേ ശരീര വേദനയും എല്ലാംകൂടെ ആയിട്ട് ശരിക്കും തളർന്നു പോയിരുന്നു….
അങ്ങനെ കിടപ്പിലായ സമയത്താണ് ഏട്ടത്തി ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷ വാർത്ത അറിയുന്നത്……അനങ്ങാൻ പറ്റാത്ത അവസ്ഥയായത് കൊണ്ട് എനിക്ക് പോവാൻ സാധിച്ചില്ല, പറമ്പിൽ പിടിപ്പത് പണിയുള്ള സമയമായത് കൊണ്ട് ഏട്ടനും പോയില്ല……. വിവരം അറിഞ്ഞപ്പോ അമ്മയും ഗോവിന്തമാമ്മയും അമ്മായിയും കൂടെ അങ്ങോട്ട് പോയി……. അവർ പോയി വന്നപ്പോ കുഞ്ഞിനെ പറ്റി പറയുന്നത് കേട്ടപ്പോ കുഞ്ഞിനെ കാണാനുള്ള