കുഞ്ഞ്….ആ കുഞ്ഞ് ഒരിക്കലും ഈ നശിച്ച ആചാരത്തിന്റെ പേരിൽ ഞാൻ അനുഭവിച്ച പോലെ പരിഹാസവും സഹിച്ച് തല താഴ്ത്തി നടക്കേണ്ടി വരരുത്……. തലയുയർത്തി നടക്കണം, കാശ്ശിയുടെയും ഗൗരിയുടെയും പോന്നോമനയായി……..
ഏട്ടത്തി പോയ ശേഷമുള്ള ദിവസങ്ങളിൽ ഒരുപാട് ചിന്തിച്ച ശേഷം ഞാൻ അങ്ങനൊരു തീരുമാനത്തിൽ എത്തി, എത്രയും പെട്ടെന്ന് എല്ലാം ഏട്ടത്തിയോട് തുറന്നു പറയണം എന്നായി, അങ്ങനെ സുധിയേയും പൊക്കി ഏട്ടത്തിയുടെ നാട്ടിലേക്ക്, അവരുടെ വീട്ടിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു…….
********
അങ്ങനെ സുധിക്ക് ഒഴിവുള്ള ഒരുദിവസം അമ്മയും അമ്മായിയും തന്നു വിട്ട പലഹാരങ്ങളും പഴങ്ങളും എല്ലാം കെട്ടി തൂക്കി ഞങ്ങൾ ഏട്ടത്തിയുടെ വീട്ടിലേക്ക് ഇറങ്ങി……
“””എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായി പോയി കോപ്പേ….. മനുഷ്യന് ആകെ കിട്ടണ ഒരു ഒഴിവ് ദിവസാ……. രണ്ടെണ്ണം അടിച്ച് എവിടേലും ചുരുണ്ട് കൂടുന്നെന്ന് പകരം അവന്റെ…………………
അല്ല ഞാൻ അറിയാൻ മേലാഞ്ഞു ചോയ്ക്കാ….. എന്തിന്റെ കേടാ നിനക്ക്??”””
പലഹാര ചാക്കും ചുമന്നുകൊണ്ടുള്ള യാത്രയ്ക്കിടെ സുധി അരിശത്തോടെ ചോദിച്ചു….
അതിനുള്ള മറുപടി ഞാനൊരു കള്ള ചിരിയിൽ ഒതുക്കി, ഏട്ടത്തിയെ കാണാൻ പോവുന്നതിന്റെ ഉള്ളിലെ നിഗൂഢ ലക്ഷ്യം തത്കാലം അവൻ അറിയണ്ട എന്ന് തോന്നി…
“””എടാ നാറി സ..ത്യം പറ….. ഇനി ശരിക്കും നാട്ടാരൊക്കെ പറയണ പോലെ നീ തന്നാണോ ഇതിന്റെ ഉത്തരവാദി??””””
എന്റെ ചിരി കണ്ട് ഒരു സംശയ ഭാവത്തോടെ സുധി ചോദിച്ചു…..
“””പോ മൈരേ……. അങ്ങനെ ആണെങ്കി നിന്നോട് പറയുന്നെന്ന് ഇപ്പോ എന്താ…..”””
“”””ഹ്മ്മ്….. അല്ലേലും നിന്നെ കൊണ്ട് അയ്നൊന്നും കൊള്ളില്ലെന്ന് എനിക്കറിയാടാ…”””
ഞാൻ അവനൊരു മറുപടി കൊടുത്തില്ല, ഏട്ടത്തി എന്റെത് മാത്രമായ ശേഷം മീനാക്ഷിപ്പുരം വിട്ട് പോവുമ്പോൾ വിജയീ ഭാവത്തിൽ അവനെ നോക്കിയിട്ട് കെട്ടിപ്പിടിച്ച് യാത്ര പറയുന്ന രംഗം മനസ്സിലൂടെ കടന്നുപ്പോയി……..
“””ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാ ട്ടോ ഡാ…… നീ ഇങ്ങനെ