പണിയെടുക്കുകയായിരുന്നല്ലോ……..
“””വേഗം എഴുന്നേറ്റ് ചെല്ല് ചെക്കാ”””
ഏട്ടത്തി എന്റെ കൈക്ക് പിച്ചിക്കൊണ്ട് പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റ് ഓരോ പരിപാടികളിലേക്കായി ഇറങ്ങി….
രാവിലെ തൊട്ട് ഓടെടാ ഓട്ടമായിരുന്നു, എല്ലാത്തിനും ഓടിയിട്ട് താലിക്കെട്ട് പോലും കാണാൻ സാധിച്ചില്ല……
എല്ലാം കഴിഞ്ഞ് വൈകുന്നേരമാണ് ഒന്ന് നടു നിവർത്തിയത്, പണിയെടുത്ത് ഊപ്പാട് ഇളകിയിരുന്നു. അങ്ങനെ ഉണ്ണിയുടെ കല്യാണവും കഴിഞ്ഞു, അവൾ അവളുടെ കണവന്റെ കയ്യും പിടിച്ച് പടിയിറങ്ങി…… ക്ഷീണം മാറ്റാൻ രാത്രി രണ്ടെണ്ണം വിട്ടിട്ടാണ് വന്ന് കിടന്നത്….
©*********************************************©
പിന്നീടുള്ള ദിവസങ്ങളിൽ ആ രാത്രിയെ കുറിച്ചോ അന്ന് നടന്നതിനെ കുറിച്ചോ ഞാൻ ഓർത്തില്ല….
പറമ്പിലെ പണിയും ഏട്ടത്തിയുടെ ഗർഭകാല പരിചരണവും എല്ലാമായി ആഴ്ചകളും മാസങ്ങളും കടന്നുപോയി….. ഇപ്പോ ഏട്ടത്തിയും ഞാനും പഴയ പോലെ, അല്ലെങ്കിൽ അതിനേക്കാൾ കൂട്ടായി കഴിഞ്ഞിരുന്നു…… എല്ലാം മറന്ന് പഴയ കാശിയാവാൻ അതെന്നെ ഒരു പരുതി വരെ സഹായിച്ചു……
അങ്ങനെ ഇരിക്കെ ഏട്ടത്തിക്ക് ഏഴ് മാസം കഴിഞ്ഞപ്പോൾ അവരെ അവരുടെ വീട്ടുകാർ വന്ന് കൂട്ടികൊണ്ട് പോയി…. സാമ്പത്തികമായി വളരെ പിറകിലായിരുന്ന അവരെകൊണ്ട് പ്രവസത്തിന്റെ ചിലവ് എല്ലാം നോക്കുന്നത് പാടായിരിക്കും എന്ന് ഞാൻ അമ്മ വഴി ഏട്ടനോട് പറഞ്ഞു നോക്കിയെങ്കിലും “”ആദ്യ പ്രസവം അവരാണ് നോക്കണ്ടേ, അതാ രീതി”” എന്നും പറഞ്ഞ് ഏട്ടൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു……. അങ്ങനെ ഏട്ടത്തി അവരുടെ അച്ഛനും അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവനും ഒപ്പം അവരുടെ വീട്ടിലേക്ക് പോയി, അതോടെ ഞാൻ ആകെ ഒറ്റയ്ക്കായ പോലെയായി……
ഏട്ടത്തി കൂടെ തന്നെ ഉണ്ടായത് കൊണ്ട് ഉണ്ണിയുടെ അഭാവം അറിഞ്ഞിരുന്നില്ല, പക്ഷെ ഇപ്പോ അവർക്ക് രണ്ടുപേർക്കും എന്റെ ഉള്ളിലുള്ള സ്ഥാനം ഞാൻ തിരിച്ചറിയുന്നു……
ഉണ്ണിയുടെ കല്യാണതലേന്ന് പറമ്പിൽ വെച്ച് നടന്നതെല്ലാം ഓർത്തു….. അവൾ അന്ന് പറഞ്ഞ കാര്യങ്ങൾ…
എന്റെ ഉള്ളിലുള്ള ഇഷ്ടം ഏട്ടത്തിയോട് തുറന്നു പറയണം….. അവരെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണം, ഞങ്ങളുടേത് മാത്രമായ ജീവിതത്തിലേക്ക്……. മീനാക്ഷിപുരം വിട്ട് ഞങ്ങളെ അറിയാത്ത, ഞങ്ങൾക്കറിയാത്ത ഒരിടത്തേക്ക്…….. എനിക്ക് വേണ്ടി മാത്രമല്ല, ഏട്ടത്തിയുടെ വയറ്റിൽ വളരുന്ന