അതോടെ അവൻ നിശ്ശബ്ദനായി…. എന്നെ അന്തംവിട്ട് നോക്കുന്നുണ്ട്…..
“”””അല്ല അപ്പോ ഇനിയെന്ത് ചെയ്യാനാ നീ ഉദ്ദേശിക്കുന്നെ??””””
അല്പനേരം കഴിഞ്ഞ് സുധി വീണ്ടും ചോദിച്ചു…. എന്റെപക്കൽ ഉത്തരമിലാത്ത ചോദ്യം…
“”””എന്റെ അഭിപ്രായത്തിൽ ഇപ്പോ നീയിവിടെ തന്നെ നിൽക്കണം, കുറച്ച് ദിവസം ഇങ്ങനെ പോട്ടെ… എന്നിട്ട് നമുക്ക് എന്തേലും ചെയ്യാം””””
സുധി പറഞ്ഞപ്പോൾ അതല്ലാതെ വേറെ വഴിയില്ലെന്ന് എനിക്കും തോന്നി…
“””ഡാ….. ഒരുഗ്രൻ സാനം കിട്ടീണ്ട്….. വാറ്റ്……നീ വാ, നമ്മുക്കൊരു പിടി പിടിക്കാം””
“””ഞാനില്ലെടാ…. എനിക്ക് വേണ്ട””””
“”””എങ്കീ വാ…. ഒരു കൂട്ട് താ””””
ആ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല, അവന്റെ കൂടെ ചെന്നു….
ഞങ്ങള് രണ്ടുപേരും കൂടെ സുധിയുടെ വീടിന്റെ പുറകിലുള്ള കുളക്കടവിൽ ചെന്ന് ഇരുന്നു, അവൻ കുറെ നിർബന്ധിച്ചെങ്കിലും ആദ്യമൊക്കെ ഞാൻ അടിക്കാതെ പിടിച്ചു നിന്നു… പക്ഷെ എത്ര നേരം പിടിച്ച് നില്ക്കാൻ സാധിക്കും?? അടിച്ചു…..
രാത്രി നേരം ഇരുട്ടിയ ശേഷമാണ് അവിടുന്ന് പിന്നെ എഴുന്നേറ്റത്…. ഇടറുന്ന കാലുകളും മരവിച്ച മനസ്സുമായി ഞാൻ വീട്ടിലേക്ക് നടന്നു….
*****
“”””നീയെവിടെ പോയതാ??”””
വീട്ടിന്റെ ഉമ്മറത്ത് ഇരുന്നിരുന്ന ശിവേട്ടൻ എന്നെ കണ്ട് ചോദിച്ചു….
“””സുധിയുടെ കൂടെ…..””””
ഞാൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു…. ഏട്ടൻ ഒന്ന് മൂളിയതും കൂടുതൽ നിന്ന് പൊട്ടൻ കളിക്കാതെ ഞാൻ വേഗം അകത്തേക്ക് നടന്നു….