“””എന്നാലും വല്ലാത്ത പണിയായി പോയല്ലോ മോനേ കിട്ടിയത്…. ഇനിയെന്ത് ചെയ്യും??”””
അവനെന്റെ ചുമലിൽ തട്ടികൊണ്ട് ചോദിച്ചു, പക്ഷെ എന്റെ പക്കൽ ഒരു ഉത്തരമില്ലായിരുന്നു…. ഇനിയെന്ത് ചെയ്യും??
ഇനിയും വേണേ നാട് വിട്ട് പോവാം, പക്ഷെ അമ്മ ഈ അവസ്ഥയിൽ കിടക്കുമ്പോൾ ഞാൻ പോയാൽ ശരിയാവില്ല…. അത് അമ്മയെ കൂടുതൽ തളർത്തും…. ഏട്ടത്തിയുടെ കഴുത്തിൽ താലി ചാർത്തിയ നിമിഷം സ്വയമില്ലാതായാലോ എന്നുവരെ ചിന്തിച്ചു പോയി, അപ്പോ പിന്നെ ഒന്നും അറിയണ്ടല്ലോ….. പക്ഷെ ധൈര്യം അതിനും അനുവദിക്കുന്നില്ല…..
“””ഡാ നീയെല്ലാം മറക്ക്… ഈ നാട്ടിൽ ചേട്ടന്റെ ഭാര്യെനെ കെട്ടിയ ആദ്യത്തെ ആളൊന്നുമല്ലല്ലോ നീ………. വിധി ഇങ്ങനാവും, അപ്പോ അതുമായി പൊരുത്തപ്പെടുക….. അത്രേയുള്ളു””””
എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയവൻ അത് പറഞ്ഞപ്പോൾ എനിക്ക് ശരിക്കും ചൊറിഞ്ഞ് കയറി, എന്തേലും പറഞ്ഞ കൂടി പോവുമെന്ന് അറിയുന്നത് കൊണ്ട് ഒന്നും മിണ്ടാതെ എന്റെ പ്രതികരണം ഒരു നോട്ടത്തിൽ ഒതുക്കി……മൈരന് അങ്ങനെയൊക്കെ പറയാ, ഒറ്റമോനല്ലേ…..
“”””എടാ കാശി….. ഈ ആശകളാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം….. നീ ഇലകളെ ശ്രദ്ധിച്ചിട്ടില്ലേ, അത് മരത്തിൽ പടർന്ന് നിൽക്കുന്നത് വരെയേ അതിന് ജീവനുള്ളു, കൊഴിഞ്ഞു വീണാൽ ഉടനെ വാരിക്കൂട്ടി അഗ്നിയിൽ കരിച്ച് കളയണം…… അതുപോലെ തന്നെയാ ആശകളും, നടക്കില്ലെന്ന് ഉറപ്പായാ പിന്നെ മറന്ന് കളയണം, അല്ലേൽ അത് നിരാശയായി മാറും.
ശരിയാണ്…. സ്വന്തമായി ഒരു ഭാര്യ വേണമെന്നായിരുന്നു നിന്റെ ആശ, അത് നടന്നില്ല… ഇനി അതോർത്ത് വിഷമിക്കാതെ……………………….”””””
എന്ന് തുടങ്ങി അവനങ്ങനെ നിർത്താതെ സാഹിത്യം വിളമ്പിക്കൊണ്ടിരിക്കുകയാണ്, എവിടുന്നോ കാണാതെ പഠിച്ച് വന്നതാവാനാ സാധ്യത….. പക്ഷെ ഇത്രയും കേട്ടപ്പോ തന്നെ എന്റെ നിയന്ത്രണം വിട്ടുപ്പോയി….
“”””നിർത്ത് മൈരേ…. അവന്റെ കൊണച്ച സാഹിത്യം….. അല്ലെങ്കിലേ മനുഷ്യൻ നട്ടഭ്രാന്ത് പിടിച്ചിരിക്കാ അതിന്റെടെലാണ് അവന്റെ പൂറ്റിലെ ഇലയും മലരും….. പിന്നെ നീയെന്താ പറഞ്ഞേ, കൊഴിഞ്ഞു വീഴുന്നത് വരെയേ ഇലയ്ക്ക് ജീവനുള്ളൂ ന്നോ… അത് നിന്റെ തെറ്റ്ദ്ധാരണയാ, നല്ലൊരു കാറ്റടിച്ചാ മതി ആ ഇലകള് ഇങ്ങനെ പാറി പറന്ന് നടന്നോളും…… കേട്ടോ മൈരേ””””