അവള് പറയുന്നത് എല്ലാം ഞാൻ കേട്ട് നിന്നു, ഞാനും സ്വയം മനസ്സിലാക്കിയതാണ് ഇതൊക്കെ, അവളത് അവളുടെ രീതിയിൽ പച്ചയ്ക്ക് മുഖത്ത് നോക്കി പറഞ്ഞെന്ന് മാത്രം.
പക്ഷെ ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും ഒരുത്തരം കിട്ടിയിട്ടില്ല……അമ്മയ്ക്ക് ഇപ്പോ കുഴപ്പമൊന്നും ഇല്ലെങ്കിലും വിഷമം ഉണ്ടാക്കുന്ന ഒന്നും ഉണ്ടാവരുതെന്ന് കൃഷ്‌ണമാമ്മ പറഞ്ഞിട്ടുണ്ട്….. അതൊക്കെയാണ് ഒരു ഉറച്ച തീരുമാനം എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്…..
“””ആ….. അതൊക്കെകള….. ഇത്രേം ആയില്ലേ, ഇനി എന്തായാലും എന്റെ കല്യാണം കൂടെ കഴിഞ്ഞിട്ട് മതി എന്തും….. എന്റെ കല്യാണത്തിന് നീയല്ലേ ഓടി നടക്കേണ്ടത്””””
“””പറയുംപോലെ നിന്റെ കല്യാണം ആവാനായി ലേ….”””
“””മ്മ്…. കൃത്യം ഒരു മാസണ്ട്…… അടുത്ത മാസം ഈ ദിവസം മംഗല്യം തന്തുനാനെനാ….”””
കഴുത്തിലൂടെ കയറിട്ട് വലിച്ച് നാവ് പുറത്ത് വരുന്ന പോലെ കാണിച്ചുകൊണ്ടവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു…. അവളും…..
“””എങ്കി ശരി കാശി… ഞാൻ ചെല്ലട്ടെ, അമ്മ കുറച്ച് പണി പറഞ്ഞീണ്ട്”””
“””മ്മ്…. ശരിയെടി…..”””
അവളോട് യാത്ര പറഞ്ഞ് ഞാൻ കവലയിലേക്ക് ചെന്നു….. സുധിയും വന്നു, ഏട്ടത്തി ഗർഭിണിയാണെന്ന് പറഞ്ഞതും അവൻ എന്നെ ഒരു കള്ള നോട്ടം നോക്കി, എല്ലാം അറിയുന്ന അവൻ കളിയാക്കുകയാണെന്ന് അറിയുന്നത് കൊണ്ട് ഒരു കുത്തങ്ങോട്ട് വെച്ച് കൊടുത്തു…. പിന്നെ കുറച്ച് സംസാരിച്ചിരുന്ന ശേഷം ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു, ഇന്ന് ഞങ്ങൾ വേലുപാറയിലേക്ക് പോയില്ല……
***********
വീട്ടിലെത്തി….. ഇന്ന് ഞാൻ അകത്തും ഏട്ടൻ പുറത്തും കിടക്കേണ്ട ദിവസമാണ്…… അത്താഴം കഴിഞ്ഞ് കുറച്ചു നേരം ഉമ്മറത്തിരുന്ന ശേഷം ഞാൻ മുറിയിൽ പോയി താഴെ പാ വിരിച്ച് കിടന്നു….. അല്പനേരം കഴിഞ്ഞപ്പോൾ ഏട്ടത്തി മുറിയിലേക്ക് കയറി വന്നു, വാതിൽ കുറ്റിയിട്ട ശേഷം വന്ന് മുകളിൽ