കാർമേഘം എല്ലാം മാറി എന്റെ ഏട്ടത്തിപെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു….
“””എനിക്കീ ഗൗരി പെണ്ണിനോട് ഒരു ദേഷ്യോമില്ല….. കേട്ടോ””””
“”””അപ്പോ ഇനി ഇനോട് മിണ്ടോ??””””
നിഷ്കളങ്കമായ ആ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് ചിരിച്ചോണ്ട് അവരെ ചേർത്തു നിർത്തി…. അതിൽ എനിക്ക് പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു
കുറച്ച് ദിവസം സംസാരിക്കാതിരുന്നതിന്റെ ക്ഷീണം ഞങ്ങൾ മാറ്റുകയായിരുന്നു, വൈകീട്ട് അമ്മ വരുന്നത് വരെ ഞാൻ ഏട്ടത്തിയുടെ കൂടെ തന്നെ നിന്നു…. ഞങ്ങൾ വീണ്ടും പഴയത് പോലെ ആവുകയായിരുന്നു, ഒരുപാട് സംസാരിച്ചു…… എന്റെ ജീവിതം നശിപ്പിക്കാൻ കാരണക്കാരിയായി എന്ന കുറ്റബോധമാണ് ഏട്ടത്തിയെ കൂടുതൽ വിഷമിപ്പിച്ചിരുന്നത്, പക്ഷെ എന്റെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി കൊണ്ട് ഞാൻ ഏട്ടത്തിയെ ആശ്വസിപ്പിച്ചു….. ഇപ്പോ നമ്മുടെ പരിപൂർണ ശ്രദ്ധയും ആ വയറ്റിൽ വളരുന്ന കുഞ്ഞിനായിരിക്കണമെന്നും അതിന് വേണ്ടി എല്ലാം മറന്ന് സന്തോഷമായി ഇരിക്കണമെന്നും പറഞ്ഞപ്പോൾ കക്ഷി തലയാട്ടി സമ്മതം മൂളിയിട്ടുണ്ട്…..
******
വൈകുന്നേരം അമ്മ എത്തിയിട്ടാണ് ഞാൻ വീട്ടീന്ന് പുറത്തിറങ്ങിയത്….. സുധിയും പണി കഴിഞ്ഞ് എത്തി കാണും, അവന്റെ അടുത്തേക്ക് പോവാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണി അവളുടെ വീടിന്റെ മുറ്റത്ത് നിന്ന് തിരിഞ്ഞ് കളിക്കുന്നത് കണ്ടത്…
“””ഡീ പെണ്ണേ……..കൂയ്”””
ഞാൻ കൈ കാണിച്ച് വിളിച്ചത് കണ്ടെങ്കിലും അവള് കാണാത്തത് പോലെ നിന്നു, ഈ പെണ്ണിനിത് എന്ത് പറ്റി ആവോ….
“””എന്താടി ഇപ്പോ നമ്മളെ ഒന്നും കണ്ണീ പിടിക്കുന്നില്ലേ??”””
അതിനും പ്രതികരണം ഒന്നും ലഭിച്ചില്ല….
“”””ദേ പെണ്ണേ മതി ട്ടോ….. ഞാൻ ഒരെണ്ണം അങ്ങോട്ട് വെച്ച് തരും””””
എന്നിട്ടും പെണ്ണൊന്നു തിരിഞ്ഞ് പോലും നോക്കുന്നില്ല…. അവള് അകത്തേക്ക് കയറി പോവാൻ തുടങ്ങിയപ്പോ ഞാൻ വേലി എടുത്ത് ചാടി പോയി പെണ്ണിനെ പിന്നിൽ നിന്നും പിടിച്ച് നിർത്തി….