“””എന്നോടും ദേഷ്യാണോ നിനക്ക്??”””
എനിക്കരികിൽ വന്നു നിന്ന് ഏട്ടത്തിയത് ചോദിച്ചപ്പോൾ “”ഇല്ല”” എന്ന ഉത്തരം എനിക്ക് വ്യക്തമായി അറിയാമെങ്കിലും ഒന്നും പറയാൻ സാധിച്ചില്ല….. ഞാൻ അവർക്ക് മുഖം കൊടുക്കാതെ അങ്ങനെ ഇരുന്നു….
പിന്നെ കുറച്ച് നേരത്തേക്ക് കക്ഷി ഒന്നും ചോദിച്ചില്ല, പക്ഷെ എന്നിക്കരികിൽ തന്നെ അതേ നിൽപ്പ് നിന്നു…..
“”””കാശി….. ഡാ നീ ഇങ്ങനെ മിണ്ടാതെ നിക്കല്ലേ, എനിക്ക് പ്രാന്ത് പിടിക്കും….. ഡാ………””””
ഒടുക്കം കരയുന്ന സ്വരത്തിൽ ഏട്ടത്തി എന്റെ ചുമലിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റ് അവർക്ക് അഭിമുഖമായി നിന്നു….
“”””എനിക്കിവിടെ ആകെയുണ്ടായിരുന്ന കൂട്ട് നീയാ…. ഇപ്പോ എനിക്ക് നീയുമില്ല…. ഞാൻ ഒറ്റയ്ക്കായി…..””””
അത് പറയുമ്പോൾ ഏട്ടത്തിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം കവിളിലൂടെ ഒലിച്ചിറങ്ങിയത് ഞാൻ കണ്ടു….
“”””അന്നത്തെ വിഷമത്തിൽ ഞാൻ അറിയാതെ എന്തോ പറഞ്ഞ് പോയതാ, എനിക്കറിയാം ഈ കല്യാണം നടന്നതിൽ എന്നെക്കാളും കൂടുതൽ വിഷമിക്കുന്നത് നീയാന്ന്…… നഷ്ടങ്ങളും നിനക്കാ…. നിന്നേ ഈ അവസ്ഥയിൽ കാണാൻ പറ്റണില്ലെടാ……..””””
എന്നും പറഞ്ഞ് കരഞ്ഞോണ്ട് ഏട്ടത്തി എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു….
എന്റെ നെഞ്ചിൽ തലചായ്‌ച്ച് നിന്ന ഏട്ടത്തിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനെ എനിക്ക് കഴിഞ്ഞുള്ളു, അല്ലെങ്കിലും എനിക്ക് ഇവരോട് ഒരു ദേഷ്യവുമില്ല… അല്ല, ഇപ്പോ എനിക്ക് ആരോടും ദേഷ്യമില്ല, എന്റെ ഭാഗത്താണ് തെറ്റ്…. ഇഷ്ടമിലാത്ത കാര്യത്തിന് എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ എതിർക്കാനുള്ള ചങ്കൂറ്റം കാണിക്കാഞ്ഞ ഒരു മണ്ടൻ, അതുപോലെ ഒരു മണ്ടത്തിയാണ് ദേ ഈ നിന്ന് മോങ്ങുന്ന സാധനവും…..
അങ്ങനെയാണ് എന്റെ ഇപ്പോഴത്തെ ചിന്ത, ഞങ്ങടെ ഈ അവസ്ഥക്ക് ബാക്കിയുള്ളവരെ പഴിചാരിയിട്ട് കാര്യമില്ല….
“”””അതേ…… മതി നിന്ന് മോങ്ങിയത്, ഈ വയറ്റിൽ ഇപ്പോ ഒരാളും കൂടെ ഉള്ളതാ””””
ഏട്ടത്തിയെ എന്നിൽ നിന്നും അടർത്തി മാറ്റികൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവർ എന്റെ മുഖത്തേക്കൊരു നോട്ടം നോക്കി, എന്റെ മുഖത്ത് പുഞ്ചിരി കണ്ടപ്പോ