നിറയുന്നത് കണ്ടപ്പോൾ ഞാൻ ചുണ്ടുകൾ അകത്തി. അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ തേങ്ങൽ പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി ഞാൻ വെള്ളം തുറന്നിട്ടു. അവൾക്കു സമാധാനം ആകട്ടെന്നു കരുതി ഞാൻ അവളെ ആശ്വസിപ്പിക്കാൻ പോയില്ല. കുറെ നേരം കഴിഞ്ഞതും ആരോ കതകിൽ മുട്ടുന്നത് കേട്ടപ്പോൾ ആണ് അവൾ എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറിയത് . ഞാൻ പുറത്തേക്കിറങ്ങിയതും അവൾ ബാത്റൂം അടച്ചു. ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റ് ചെല്ലുന്നതു പോലെ അഭിനയിച്ചു വാതിൽ തുറന്നു. മുന്നിൽ അളിയൻ, എടാ കുളിച്ചില്ലേ !!! ഇല്ല ഇക്ക ….
നീ പിന്നെയും കിടന്നോ ??? ചെറുതായി … വാപ്പച്ചിക്ക് ദേഷ്യം വരുന്നുണ്ട്. വേഗം ഇറങ്ങിക്കോ എന്ന് പറഞ്ഞു അളിയൻ പോയി . ഞാൻ നോക്കുമ്പോൾ സുന്ദരി ആയി ആബി താഴെ നിന്ന് ചിരിക്കുന്നതു കണ്ടപ്പോൾ അളിയന്റെ മുഖത്തും സന്തോഷം വിരിയുന്നത് ഞാൻ കണ്ടു . ഞാൻ റൂമിൽ കയറി വാതിൽ അടച്ചതും കിടക്കയിൽ ഇരിക്കുന്ന പാത്തുവിന്റെ ഡ്രസ്സ് എടുത്തു കൊടുക്കാൻ പറഞ്ഞു ഒരു കൈ ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നു . ഞാൻ ഡ്രസ്സ് എടുത്തു കൊടുത്തു, അവൾ ഡ്രസ്സ് മാറി പുറത്തേക്കു വന്നു. സ്കർട്ടും ലോങ്ങ് ടോപ്പുമാണ് വേഷം. എന്റെ അടുത്തേക്ക് വന്നതും ഞാൻ അവളെ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൂടെ കൊടുത്തു ഞാൻ ബാത്റൂമിലേക്കു കയറി .
ഞാൻ കുളിച്ചു ഇറങ്ങിയതും എന്റെ ഡ്രസ്സ് ടേബിളിൽ ഇരിക്കുന്നു, ഞാൻ എടുത്തു നോക്കിയപ്പോൾ ഇക്കയുടെ സെയിം ആണ്. എല്ലാം വലിച്ചു കയറ്റി താഴേക്ക് ചെല്ലുമ്പോൾ വാപ്പച്ചി മാത്രമേ ഉള്ളൂ… എന്റെ പുറത്തു ഒരടി തന്നിട്ട് നിന്നെ ഞാൻ ശരിയാക്കിത്തരാമെന്നു പറഞ്ഞു വണ്ടിയിലേക്ക് ഓടിച്ചു.
ഞാൻ വണ്ടിയിലേക്ക് കയറിയതും ഉമ്മച്ചിയും വലിയുമ്മയും ഒരു സീറ്റിൽ, അടുത്ത സീറ്റിൽ അളിയനും ഇത്തയും മകനും, അതിനടുത്തു ഇക്കയും സജിനയും. പിന്നിലെ സീറ്റിൽ ഗീതേച്ചി, ആബി, റൂബി പിന്നെ പാത്തുവും. അടിപൊളി അപ്പോൾ ഞാനും വാപ്പച്ചിയും എന്ന് കണ്ടതും ഗോപി ഏട്ടനെ പുറത്തേക്കിറക്കി ഞാൻ ഡ്രൈവർ സീറ്റിലേക്ക് കയറി. സംഭവം വാപ്പച്ചി പോകുന്നതിനെ പറ്റി പറയാതെ ഇരിക്കാൻ ആണ് ഒഴിവായത് .
ഗോപി ഏട്ടൻ ചെന്നതും ഗീതേച്ചിയും ഗോപിയേട്ടനും ഒരു സീറ്റിൽ. ഗോപി ഏട്ടന്റെ വീടിനു മുന്നിൽ എത്തിയതും ഗീതേച്ചി പോയി അമ്മയെ വിളിച്ചു കൊണ്ട് വന്നു. അങ്ങിനെ വലിയുമ്മയും ഗോപി ഏട്ടന്റെ അമ്മയും കൂടെ ഇരുന്നതോടു കൂടി വാപ്പച്ചി ഉമ്മച്ചിയെ പിടിച്ചു അടുത്ത് ഇരുത്തി. ആദ്യം കണ്ട പെട്രോൾ പമ്പിൽ കയറ്റി ഫുൾ ടാങ്ക് അടിച്ചു. അത് കഴിഞ്ഞു ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയിൽ നിർത്താം എന്ന് പറഞ്ഞു. എല്ലാവരും വെജിറ്റേറിയൻ ഹോട്ടൽ മതിയെന്ന് പറഞ്ഞു.
മൂന്നാറിലേക്ക് പോകുമ്പോൾ ഞാനും ഇത്തയും നിർത്തിയ ഭാഗങ്ങൾ പമ്പ് എല്ലാം കണ്ടപ്പോൾ സത്യത്തിൽ അളിയനോട് നന്ദി തോന്നിയത് . അങ്ങിനെ രാവിലത്തെ ഭക്ഷണകഴിച്ചതും നേരെ മൂന്നാറിലേക്ക് വച്ച് പിടിച്ചു. ഇടയ്ക്കിടയ്ക്ക് ഗോപി ഏട്ടൻ വന്നു ഞാൻ ഓടിക്കണോ എന്ന് ചോദിച്ചു, എല്ലാവരും ഹാപ്പി ആയിട്ടാണ്