‘പിന്നില്ലാണ്ടു ബീരാനിക്കയല്ലെ ഇനിക്കറിയാം .ദീജ ഇന്നോടു വിളിച്ചു പറഞ്ഞിരുന്നു വന്നിട്ടുണ്ടെന്നു.ന്നാപ്പിന്നെ ഒന്നു കാണാം ന്നു കരുതി വന്നതാ.’
‘ഉമ്മറത്തെ സംസാരം കേട്ടു ഇതാരോടാ ബീരാനിക്ക സംസാരിക്കുന്നതു എന്നറിയാന്‍ ദീജയും റസിയയും കൂടി പുറത്തേക്കു വന്നു.’
‘അല്ല ആരിതു .ഇയ്യെന്താ അവിടെ തന്നെ നിന്നതു ഇങ്ങട്ടു കേറി വാടീ പെണ്ണെ.’
ആരാണെന്നറിയാതെ ബീരാന്‍ അന്തം വിട്ടു നിന്നപ്പോള്‍ ദീജ പറഞ്ഞു.
‘അല്ലാ ഇക്കാ ഇങ്ങക്കിതു ആരാണെന്നു മനസ്സിലായീലെ’
ഇല്ലെന്നു ബീരാന്‍ തലയാട്ടിയപ്പോള്‍ പെട്ടന്നു റജീന ഇടയില്‍ കേറി പറഞ്ഞു
‘വാപ്പാ ഇതാണെന്റെ അമ്മായിയുമ്മ റസിയ’
‘ ഓഹ് റസിയ ല്ലെഇപ്പൊ മനസ്സിലായി .എന്തൊരു മാറ്റങ്ങളാണു റസിയാ നിനക്കു വന്നതു .എനിക്കൊരു ചെറിയൊരു ചിന്ത പോലും വന്നില്ലല്ലൊ അന്നെ കണ്ടപ്പൊ.’
‘അതു ബീരാനിക്കാ കാലം കൊറേ ആയീലെ നമ്മളു കണ്ടിട്ടു .അതോണ്ടു തോന്നണതാ’
‘അല്ല റസിയ നിന്റെ ആ പഴയ കോലമൊക്കെ പോയി ഇപ്പം കുറച്ചു തടിച്ചിട്ടുണ്ടു.പിന്നെ മുത്തൊക്കെ നല്ല പോലെ നിറം വെച്ചിട്ടുണ്ടു.ആകെയൊരു മാറ്റം ഉണ്ടു.റസിയ നീ വരുമെന്നു ദീജ പറഞ്ഞപ്പൊ ഞാന്‍ ഇന്റെ മനസ്സിലു ആ പഴേ മൊവും രൂപവും ആയിരുന്നു.അതാ പിടി കിട്ടാഞ്ഞതു’
‘അതിപ്പൊ എന്താ പറയാ ന്റെ ഇക്കാ .ജീവിതം ഇപ്പൊ വലിയ കുഴപ്പമില്ലാതെ പോകുന്നു.അന്നത്തെ പോലെ അല്ലലും അലച്ചിലും ഒന്നുമില്ലല്ലൊ.സാമ്പത്തികമൊക്കെ കുറച്ചു മെച്ചപ്പെട്ടു അതൊക്കെ തന്നെ കാരണം.’
‘എല്ലാരും ഈ ഉമ്മറത്തിരുന്നു വര്‍ത്താനം പറഞ്ഞാ പറ്റൂല.അകത്തിക്ക് കേറി വാ ഇവിടിരിക്കാം.ഇക്കാനെ പുറത്തു കണ്ടാപ്പിന്നെ ഇനീം ആരെങ്കിലുമൊക്കെ കേറി വരും.എല്ലാരോടും ഒരേ മറൂപടി പറഞ്ഞിരിക്കണം.വാ വരീ.’