‘ഇങ്ങളു വന്നതല്ലെ അയിന്റെ ഒരു സന്തോഷം അത്രന്നെ..ഇന്നലെ പറ്റീലല്ലൊ പിന്നെ റസിയായും പറഞ്ഞു ഇന്നുതന്നെ ഉണ്ടാക്കിക്കൊ ഓളും ഉച്ചക്കു വരാംന്നു.പിന്നതുമല്ല രണ്ടീസം കയിഞ്ഞാ പിന്നെ കല്ല്യാണത്തിന്റെ തിരക്കാവൂല്ലെ ആളും പേരും കൂടും അപ്പൊ ഇണ്ടാക്കാന്‍ പറ്റൂലല്ലൊ.’
‘ന്നാപ്പിന്നെ ഉണ്ടാക്കിക്കൊ ഒക്കെ ഇങ്ങളുടെ ഇഷ്ടം..’
‘ഇക്ക വന്ന സന്തോഷത്തിലു ഇണ്ടാക്കാന്നു ഇന്നലെ തന്നെവിചാരിച്ചതാ. ഇന്നും കൂടി പറ്റീലങ്കി അയിന്റെ പുതുമ പോവൂല്ലെ’
‘ഇണ്ടാക്കിക്കൊ ന്റെ ദീജാ .പക്ഷെ ഇനിക്കത്ര സന്തോഷം തോന്നൂല’
‘അതെന്താ ഇക്ക അങ്ങനെ പറഞ്ഞതു..ഇക്കാക്കു വന്നതു ശരിയായില്ലാന്നു തോന്നണുണ്ടൊ’
‘തോന്നണുണ്ടു ദീജാവരേണ്ടിയിരുന്നില്ലാന്നു തോന്നണുണ്ടു.. ഇത്രയും കാലം നിങ്ങളേയൊക്കെ ഒഴിവാക്കി കളഞ്ഞിട്ടു പോയതല്ലെ .ഇടക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലും ഇനിക്കു തോന്നീട്ടില്ല.അന്നു കോയാനെ കണ്ടപ്പൊ ഓന്റെ വര്‍ത്താനം കേട്ടപ്പൊ വെറുതെ ഒന്നു വന്നു നോക്കാമെന്നു കരുതിയാണു വന്നതു.വന്നപ്പൊ നിങ്ങളുടെ സന്തോഷം കണ്ടിട്ടു വിഷമം തോന്നുന്നു.ഈ ജീവിതാണല്ലൊ ഞാന്‍ ഇല്ലാണ്ടാക്കിയതു ന്നൊക്കെ ഓര്‍ത്തിട്ടു ഇനിക്കു മനസ്സിനൊരു തൃപ്തീം കിട്ടണില്ല’
‘ഇതാപ്പൊ വല്ല്യ കാര്യം..ഇക്കാ ഇങ്ങളവിടെ ഇരിക്ക് അതൊന്നും ആലോചിക്കണ്ട..വിഷമം ഇനിക്കും തോന്നീട്ടുണ്ട് കുറേക്കാലം ഇനിപ്പൊ അതിന്റെ കാര്യമില്ല. റിയാസഉം കൂടിയൊന്നു വന്നോട്ടെ.’
‘ഓനു ഇങ്ങളുടെ കാര്യം ഓര്‍മ്മയുണ്ടോന്നറിയില്ല.ന്തായാലും നാളെ വരും.ഒക്കെ നല്ലതിനാന്നങ്ങട്ടു കൂട്ടിയാമതി. അല്ലാണ്ടുപ്പെന്താ ഞാന്‍ പറയാ.’
ഉച്ചക്കു റസിയാ വന്നപ്പോഴേക്കും മൂന്നുമണി ആവാറായിരുന്നു.അപ്പോഴേക്കും എല്ലാവരും നെയ്‌ച്ചോറും കൊഴിക്കറീമൊക്കെ കഴിച്ചിരുന്നു.ബീരാനെ ഉമ്മറത്തു കണ്ടിട്ടു പിന്നേയും മൂന്നാലു പേരു വന്നു കുശലം ചോദിച്ചിരുന്നു.
ആ സമയത്താണു റസിയ വരുന്നതു കണ്ടതു.ഹഔ ഇതെതാണു ഉരുപ്പടി നല്ല അടിപൊളി സാധനം തന്നെ ഇതിനെയൊന്നും മ്മക്കു കിട്ടൂല.എന്നൊക്കെ ചിന്തിച്ചു കൊണ്ടു ഉമ്മറത്തിരുന്ന ബീരാന്‍കേറി വരുന്ന റസിയയെ കണ്ടിട്ടു പെട്ടന്നു മനസ്സിലായില്ല.ഇനിപ്പതു ആരാണു തന്നെക്കാണാന്‍ വരുന്നതെന്നു ചിന്തിച്ചു കൊണ്ടു അയാള്‍ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു.ബീരാനെ തന്നെ നോക്കിക്കൊണ്ടു വന്ന റസിയയും അയാള്‍ ചിരിച്ചപ്പൊ ഒരു പുഞ്ചിരി തിരിച്ചും കൊടുത്തു കൊണ്ടു ചോദിച്ചു
‘ന്താ ന്നെ അറിയൊ ഇങ്ങള്‍ക്ക്.മനസ്സിലായൊ ന്നെ’
‘അത്ര ഒരു പരിചയം കിട്ടുന്നില്ല പക്ഷെ നല്ല പരിചയം തോന്നുന്നുണ്ടു.ആട്ടെ എന്നെ മനസ്സിലായൊ’