“അതേടാ…..ബസ്റ്റാർഡ്…..ഞാൻ തന്നെയാണ് ” നന്ദൻ ചിരിച്ചുകൊണ്ട് കരയുന്നത് പോലെ എനിക്ക് തോന്നി. മനസുകൊണ്ട് ഇത്രയും അടുപ്പം ഉണ്ടായ എന്റെ ഏറ്റവും അടുത്ത സുഹൃത്തും കാമുകനും എല്ലാം അവനായിരുന്നു.
പക്ഷെ അക്ഷരയെ കുറിച്ചോ, എന്റെ ജോലിയെ കുറിച്ചോ ഒന്നും ഞാൻ അവനോടു ഇതുവരെ പറയാഞ്ഞത് ഇപ്പൊ തെറ്റായിപ്പോയി എന്ന് തോനുന്നു. പരസ്പരം കാണുന്ന സ്വപ്ങ്ങൾ മാത്രം പറയുമ്പോളും അവൻ ഇത്രയും നാളും.
എന്റെ അടുത്തുണ്ടായിരുന്ന നന്ദൻ തന്നെയാണ് എന്ന് ഞാൻ അങ്ങനെ….
എന്റെ മാതാവേ….ഞാൻ സർവ്വതും മറന്നുകൊണ്ട് കരഞ്ഞു.
ഇനിയെന്തായാലും ഞങ്ങൾക്ക് പിരിഞ്ഞിരിക്കാൻ ആവില്ല.
അക്ഷരയോട് എല്ലാം പറയുക തന്നെ വേണമെന്നു. വിചാരിച്ചുകൊണ്ട് ഞങ്ങൾ ഒന്നിച്ചു ധൈര്യം സംഭരിച്ചുകൊണ്ട് ഉറച്ച ആ തീരുമാനം എടുത്തു.
ഞാൻ അക്ഷരയുടെ ഫോണിലേക്ക് വിളിക്കുമ്പോ റിങ് ആവുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. കുറെ തവണ ഞാൻ വിളിച്ചു.
ഞാൻ ലാബിൽ നിന്നും പെർമിഷൻ ചോദിച്ചു അപ്പൊ തന്നെ ഇറങ്ങി. വേഗത്തിൽ കാറോടിച്ചു ഫ്ലാറ്റിൽ എത്തി.
അക്ഷരയുടെ ബാഗിൽ അവളുടെ ഫോൺ കണ്ടു.
ഞാൻ അതുകൊണ്ട് റോയി അങ്കിളിനെ വിളിച്ചു. റോയി അങ്കിൾ പറഞ്ഞു. അക്ഷര നന്ദന്റെയൊപ്പം സംസാരിക്കുകയാണ് എന്ന്.
നന്ദൻ എന്നോട് പറഞ്ഞിരുന്നത് ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഓർത്തു . അക്ഷരയോട് ഇനി മറച്ചു വെക്കുന്നതിൽ ഒരർഥവും ഇല്ല. ഇനി അവൾ തീരുമാനിക്കട്ടെ നമ്മൾ എന്ത് ചെയണം എന്ന്.
അക്ഷരയും റോയി അങ്കിളും വൈകാതെ ഫ്ലാറ്റിൽ എത്തി.
ഞാൻ ഫുഡ് ഉണ്ടാകുക ആയിരുന്നു കിച്ചനിൽ. എങ്ങനെ തുടങ്ങണം എന്നറിയില്ല.
അക്ഷര എന്റെ പിറകിൽ വന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“അജയ്… ”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ…..
അവൾ…
“തിരഞ്ഞു നോക്കല്ലേ…അജയ്….”
“ഹാ….”
“എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ….”
“പറ അക്ഷര…..”
“നമുക്ക്….പിരിയാം……അല്ലെ ….അജയ് , പരസ്പരം മനസിലാകാതെ ഒന്നും തുറന്നു പറയാതെ …എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ?”
ഞാൻ ആകെ….തളർന്നു പോകുന്നപോലെ…
അക്ഷരയില്ലാതെ ഒരു ജീവിതത്തെ കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല… അവളുടെ നാവിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ ….
“അക്ഷര….” ഞാൻ വിതുമ്പി ….കൊണ്ട് നിന്നു.
ശരീരം മൊത്തം കുഴയുന്നപോലെ തോന്നി.