പറ്റിച്ചത് എന്ന് ആലോചിക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നപോലെ തോന്നി. ഇത്രയും മനോഹരമായി എന്നെ പറ്റിച്ചതാരാണ്..
ജെയിംസ് എന്ന nickname അജയ് ജെയിംസ് എന്ന fullname ആണെന്ന് അറിയാവുന്ന ആരോ ആണ്, രണ്ടര വർഷമായി എന്നോട് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോൾ….
എനിക്ക് എന്റെ മനസു കൈവിട്ട്പോയി…
ഞാൻ ചാറ്റ്ബോക്സ് കളഞ്ഞിട്ട് അതാരായിക്കുമെന്നു അറിയാതെ പേടിച്ചു കൈവിറച്ചുകൊണ്ട് ലാബിൽ നിന്ന് റസ്റ്റ്റൂമിലേക്ക് ഓടി.
പക്ഷെ….
അടുത്ത നിമിഷം എന്റെ ഫോണിൽ ഒരാളുടെ കാൾ വന്നപ്പോൾ…
ആ പേര് വായിക്കും മുൻപെ…
എന്റെ തല കറങ്ങുന്നപോലെ തോന്നി….
അക്ഷര ആയിരുന്നു….
ഈശ്വര…ഇനി അക്ഷരയാണോ….
എന്റെ മനസ് വീണ്ടും പതറി…..
എനിക്കാ കാൾ എടുക്കാൻ കഴിഞ്ഞില്ല.
ഞാൻ ശെരിക്കും പേടിച്ചു.
അര മണിക്കൂർ ഞാൻ ഫോൺ എടുത്തു ഓഫാക്കി വെച്ചു.
സ്വബോധം വന്നപ്പോൾ മനസിലായി. അതക്ഷര ആവാൻ യാതൊരു സാധ്യതയും ഇല്ല. എന്തെന്നാൽ പരിചയപ്പെടുമ്പോൾ ലോകേഷ് ഒന്ന് രണ്ടു ഫോട്ടോസ് തന്നിരുന്നു ഷർട് ഇടാതെയുള്ള കഴുത്തു മുതൽ നെഞ്ചുവരെയുള്ളത് അത് എങ്ങനെ അക്ഷരയ്ക്ക് കിട്ടും. സാധ്യമല്ല , കാരണം അതയാളുടെ ഒരു വര്ഷം കഴിഞ്ഞുള്ള ഫോട്ടോയും ഒരേപോലെ ആയിരിന്നല്ലോ.
ഞാൻ മനസിന് ഒരു ആശ്വാസം കിട്ടാൻ വേണ്ടി, നന്ദനെ വിളിച്ചപ്പോൾ അവൻ അപ്പൊ എടുത്തില്ല.
അക്ഷര അടുത്തുണ്ടാവും എന്ന് എനിക്ക് തോന്നി .
ഞാൻ എന്റെ ജോലിയിലേക്ക് കടന്നെങ്കിലും എന്റെ മനസ്സിൽ അതാരായിരിക്കുമെന്നു പേടി ആയിരുന്നു.
ഞാൻ വൈകീട്ട് ഫോൺ നോക്കിയപ്പോൾ, നന്ദൻ ഒരു തവണ എന്നെ വിളിച്ചിരിക്കുന്നു. ഞാൻ തിരിച്ചു വിളിച്ചപ്പോൾ കിട്ടുന്നതും ഇല്ല.
ഒടുവിൽ അരമണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ നന്ദൻ എന്നെ വിളിച്ചു.. പക്ഷെ അവൻ ഒന്നും മിണ്ടാതെ നില്കുവാണ്..
“നന്ദാ ….”
“Are you there….”
“നന്ദാ…..”
“ഇത്രയും നാൾ മനസു തുറന്നു സംസാരിച്ചിട്ടും, നേരിട്ട് കാണാൻ ഇരുവരും കൊതിച്ചിട്ടും , ഒടുക്കം നമുക്ക് രണ്ടു പേർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലാലോ ….അജയ്
“ലോകേഷ്…..”