അപ്പോഴാണ് കാരണവരുടെ അനുജൻ വീട്ടിലേക്ക് വന്നത്….പൂജയും വഴിപാടും ഒക്കെയായി നടക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം…
ചേട്ടാ….ഇവിടെ എന്തൊക്കെയോ അനർധങ്ങൾ നടക്കുന്നതായി അറിഞ്ഞു…
” ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെടാ…അല്ലാതെ ഇങ്ങനെ നടക്കുമോ…എല്ലാവയ്ക്കും ഇപ്പോൾ ഭയം ആണ്…”
“ചേട്ടാ എന്നാൽ നമ്മുക്ക് അമ്പല തട്ടിൽ ഉള്ള ആ ജോൽസ്യനെ കണ്ടാലോ….അങ്ങേരു പറഞ്ഞത് നടന്നിട്ടല്ലേ ഉള്ളു..എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അദ്ദേഹം പറഞ്ഞു തരില്ലേ…”
അനുജന്റെ ചോദ്യം അയാളിൽ അപ്പോഴാണ് കത്തിയത്..അപ്പോൾ തന്നെ അവരും ഒപ്പം ഹരിയും കൂടെ അങ്ങേരെ കാണാൻ ആയി അമ്പലതട്ടിലേക്ക് നടന്നു….
അമ്പല തട്ടിൽ പോയ അവർ ജോൽസ്യനെ കണ്ട് അവരുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു…അതുകേട്ട ജ്യോത്സ്യൻ കവടി നിരത്തി….കുറച്ചുനേരം നോക്കിയശേഷം അദ്ദേഹം പറയാൻ ആരംഭിച്ചു….
“പ്രശ്നം ഗുരുതരം ആണ്..ആരുടെയോ ശാപം ആണ്..അത് വല്ലാതെ ഏറ്റിരിക്കുന്നു… അതാണ് ഈ പ്രശ്നത്തിന് കാരണം….ഇത് എല്ലാവർക്കും ദോഷം ചെയ്യും..ആ കുടുംബത്തിൽ ഉള്ള എല്ലാവർക്കും മരണ സാധ്യത കാണുന്നുണ്ട്…കുട്ടികളിൽ പോലും ….”
അതുകേട്ട് അവർ ഞെട്ടി…
“ഇതിനു എന്താണ് പ്രതിവിധി ഉള്ളത് ജോൽസ്യനെ….”കാരണവർ ചോദിച്ചു….