അതും പറഞ്ഞു ഹരി ഫോൺ വെച്ചു….ഒരു വലിയ ഞെട്ടലാണ് അവൾക്ക് ഉണ്ടായത്….
അവൾ പെട്ടെന്ന് തന്നെ അവിടേക്ക് പോയി..അവിടെ എത്തിയപ്പോൾ അവൾ കണ്ടത് ഐ സി യു വിന്റെ മുൻപിൽ ഇരിക്കുന്ന ഹരിയെയും ദേവനെയുമാണ്….
അവൾ വേഗം ഹരിയുടെ അടുത്തേക്ക് പോയി..
ഹരിയേട്ടാ….
എന്നാൽ അവൻ അവളെ ഒന്നു നോക്കുക മാത്രേ ചെയ്തുള്ളൂ….
“മക്കൾ ….” അവളുടെ ചോദ്യം കേട്ട അവൻ അവളെ ഒന്നു നോക്കി…
“അവരെ ദേവിച്ചേച്ചി കൊണ്ടുപോയി..ഇവിടെ നിൽക്കേണ്ട എന്നു കരുതി….”
അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് വന്നത്…അപ്പോൾ തന്നെ ഹരി അയാളുടെ കൂടെ ഡോക്ടറിന്റെ മുറിയിലേക്ക് പോയി….
ഹരി പോയതും ദിവ്യ ദേവന്റെ അടുത്തേക്ക് ഇരുന്നു.. അവളും നന്നായി പേടിച്ചിരുന്നു