നാമം ജപിച്ചു കഴിഞ്ഞ് അമ്മ എഴുന്നേറ്റു. മച്ചിൽ തൂങ്ങുന്ന ഭസ്മ കുടുക്കയിൽ നിന്ന് അൽപ്പം ഭസ്മം നുള്ളിയെടുത്ത് നെറ്റിയിൽ ഒരു കുറിവരച്ചു. പിന്നെ സാവധാനം അവന്റെ നേർക്ക് നടന്നു വന്നു. ആ നിറഞ്ഞ വരവ് കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റുപോയി. അരികിൽ വന്നിട്ട് അൽപ്പം ഭസ്മം അവന്റെ നെറ്റിയിൽ തൊട്ട് ഒരു കുറിവരച്ചു. അമ്മയുടെ വിരൽ തുമ്പ് നെറ്റിയിൽ സ്പർശിച്ചപ്പോൾ…എന്തൊരു കുളിര്. അമ്മയുടെ മണം… കാച്ചെണ്ണയുടെ…. മുടിയിൽ ചൂടിയ തുളസിക്കതിരിന്റെ….അമ്മയുടെ വിയർപ്പിന്റെ…ആഹ്….അവൻ കണ്ണുകൾ പൂട്ടി ആ മണം മൂക്കിലേക്ക് വലിച്ചു കയറ്റി.
അവൾ അവന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ച് ഇടം വലം ഒന്നാട്ടി.
“പോകണ്ടേ കണ്ണാ…?”
“പോകാമമ്മേ.അമ്മ റെഡിയായല്ലോ.ല്ലേ..”?
“പിന്നേ….കണ്ടില്ലേ…? എങ്ങനെയുണ്ട് സെറ്റുസാരി ?”
അമ്മ അവനു മുന്നിൽ , നേരെയും ചാഞ്ഞും ചരിഞ്ഞും ഒക്കെ നിന്നു കാണിച്ചു.
പെട്ടെന്നാണവൻ ഓർത്തത്, അമ്മയ്ക്ക് വേണ്ടി താൻ വാങ്ങിയ ഡ്രസ്സ്..
“അമ്മേ….ഒരു നിമിഷം…”
അവൻ തന്റെ മുറിയിലേക്ക് ഓടി. തിരികെ താൻ വാങ്ങിയ ഡ്രസ്സുമായി അമ്മയ്ക്കരികിൽ വന്നു.
“എന്റെ അമ്മക്കുട്ടീ…ഈ സാരിയൊക്കെ മാറ്റി ഈ ഡ്രസ്സ് ഇട്ടിട്ട് വന്നേ. .”
കവർ അമ്മേടെ കൈയിൽ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.
അവളുടെ കണ്ണുകൾ വിടർന്നു.
“ഇത്…ഇതെപ്പോൾ വാങ്ങി…?”
“അതൊക്കെ സർപ്രൈസ് അല്ലേ എന്റെ രേവൂട്ടീ… ചെല്ല് … എൻ്റെ കുട്ടി ഈ ഡ്രസ്സ് ഇട്ടിട്ടു വന്നേ …”
അവളുടെ കീഴ്ചുണ്ട് വിരലുകൾക്കിടയിലാക്കി ഒന്നു ഞെരിച്ചിട്ട് അവൻ പറഞ്ഞു.