യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

.
.
.
.
കമ്പ്യൂട്ടർ ശൃഖല ശരിയായ ശേഷം കാലപുരി സഭയിൽ എല്ലാവരും ഒത്തു കൂടിയിരിക്കുകയായിരുന്നു.

വൈറസ് കീഴടക്കിയതിന്റെ ആഘാതം അവരെ വിട്ടു പോകുന്നതെ ഉണ്ടായിരുന്നുള്ളു.

“അടുത്തത് ആരാ ചിത്ര ഗുപ്താ ”

ഭൂമിയിൽ നിന്നും കൂട്ടിക്കൊണ്ടു വരാനുള്ള ആത്മാവ് ആരാണെന്ന് അറിയാനുള്ള വ്യഗ്രതയിൽ യമദേവൻ ചോദിച്ചു.

ഒന്നു ശ്വാസം വിട്ട ശേഷം ചിത്ര ഗുപ്തൻ പറഞ്ഞു തുടങ്ങി.

“ദേവാ…..ദാസന്റെ ഒരേയൊരു മകൾ മാളൂട്ടി വയസ് 5”

അത് കേട്ടതും കാലന്റെ ഭുജങ്ങൾ ആദ്യമായി വിറച്ചു.

അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ദണ്ഡ് നിലത്തേക്ക് ഊർന്നു വീണു.

ഉയരുന്ന ശ്വാസഗതിയോടൊപ്പം കണ്ണുകളടച്ചു അദ്ദേഹം സിംഹാസനത്തിലേക്ക് ചാരിയിരുന്നു.

പുതിയൊരു വൈറസിനെ സൃഷ്ടിക്കാനുള്ള തീവ്ര യത്നത്തിലായിരുന്നു യമദേവന്റെ മനസ്.

(ശുഭാന്ത്യം)

പറ്റുമെങ്കിൽ ഒരു വരി എനിക്ക് വേണ്ടി കുറിക്കുമോ……

സ്നേഹത്തോടെ ചാണക്യൻ……!!!

Leave a Reply

Your email address will not be published. Required fields are marked *