എന്നൊക്കെയായിരുന്നു.
ചത്തു കഴിഞ്ഞു ആത്മാവ് ആകുമ്പോൾ എന്തു പറയും?
ആവോ അറിയില്ല.
അവൻ കാലന്റെ മുതുകിൽ അള്ളിപിടിച്ചിരുന്നു.
സ്ഥല പരിമിതി കാരണം ദാസൻ കഷ്ടപ്പെട്ട് പിടിച്ചിരുന്നു.
പോത്തിന്റെ ദൃഢമായ ശരീര ഭാഗത്തിൽ ഇരിക്കുമ്പോൾ പാറ പുറത്തു ഇരിക്കുന്നത് പോലെയാണ് അവന് തോന്നിയത്.
യമദേവൻ ഒരുമാതിരി സിംഹാസനത്തിൽ ഇരിക്കുന്ന പോലത്തെ ജാടയൊക്കെ കാട്ടുന്നുണ്ട്.
എന്തിനാണോ എന്തോ ആർക്കറിയാം?
“പോകാം ദാസാ”
“ഓഹ് ”
അവൻ തലയാട്ടി.
ഈ സമയം നാരായണ ബസിലെ കണ്ടക്ടർ കുമാരേട്ടൻ സ്കൂൾ പിള്ളേരോട് പറയുന്ന ഡയലോഗ് ആണ് അവന് ഓർമ വന്നത്.
കുറച്ചു നീങ്ങി നിന്നൂടെ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ.
“ദാസൻ എന്തേലും പറഞ്ഞോ?”
“ഏയ് ഒന്നുമില്ല കാലാ”
“ഉം ഉം ”
ഒന്ന് കനത്തിൽ അദ്ദേഹം മൂളിയതേ അവന് ഓര്മയുണ്ടായിരുന്നുള്ളൂ.
അവരെയും വഹിച്ചു കൊണ്ട് പോത്ത് ISRO വിട്ട മിസൈൽ പോലെ മഴവില്ലിലൂടെ മുകളിലേക്ക് കുതിച്ചു.
ഒരുമാതിരി അന്യന്റെ ബാധ കേറിയ വിക്രത്തെ പോലെ പോത്ത് ചന്നം പിന്നം അതിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
ചെറുപ്പം തൊട്ടേ സ്പീഡ് പേടിയുള്ള ദാസന് അത് വല്ലാത്തൊരു അനുഭവമായി മാറി.
അവന് ഓക്കാനിക്കാൻ മുട്ടുന്നത് പോലെ തോന്നി.