കാലൻ ദാസനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
“അയ്യോ അല്ല അത് തോറാണ്…തോർ ഓടിൻസൺ..അവഞ്ചേഴ്സിൽ ഒക്കെ ഉള്ള അസ്ഗാർഡിന്റെ പുത്രൻ…കേട്ടിട്ടില്ലേ ”
ദാസൻ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
മുപ്പത് മുക്കോടി ദൈവങ്ങളുണ്ടെലും അവൻ പറഞ്ഞ ദൈവത്തെ കുറിച്ച് കാലൻ ആദ്യമായി കേൾക്കുകയായിരുന്നു.
ഇതുപോലെ ഇങ്ങനൊരു അവതാരത്തെ കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരുന്നു.
ആശങ്കയുടെ പടു കുഴിയിലേക്ക് യമദേവന്റെ മനസ് കൂപ്പുകുത്തി.
“ഒരുപക്ഷേ നീ പറഞ്ഞ ദൈവം വേറെ ദേവലോകത്തുള്ളത് ആയിരിക്കും…ആ ദൈവത്തെ കുറിച്ച് എനിക്കറിയില്ല ”
അദ്ദേഹം തന്റെ കൈകൾ മലർത്തി.
ആ മുഖത്തെ എന്തൊക്കെയോ വേട്ടയാടുന്നുണ്ട്.
ഒരുപക്ഷേ ഉത്തരമില്ലാത്ത സമസ്യ ഞാനാദ്യമായി ചോദിച്ചോണ്ടാവും.
ഉള്ളിലൂറുന്ന കള്ളചിരിയുമായി ദാസൻ ചോലയിലെ കളകളാരാവത്തിന് കാതു കൊടുത്തു.
പോത്തിന്റെ സുഭിക്ഷമായ മേയലിന് ശേഷം ഞങ്ങൾ ആ പാർവതത്തിന്റെ മുകളറ്റത്തിലേക്ക് പതിയെ കയറാൻ തുടങ്ങി.
ഇട തൂർന്ന വനത്തിലൂടെയുള്ള സാഹസികമായ യാത്ര ദാസൻ നന്നായി ആസ്വദിച്ചു.
പല വിധ സസ്യ ജാലങ്ങളേയും പക്ഷി മൃഗാധികളേയും നിരീക്ഷിച്ചു കൊണ്ട് നടത്തം തുടർന്നു
പുതിയൊരു അനുഭൂതിയാണ് ഇതിലൂടെ അവന് ലഭിച്ചത്.
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കാലൻ വേഗത്തിൽ മുന്നോട്ട് പോയി.
ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ ആ പാർവതത്തിന്റെ ഉച്ചിയിലെത്തി.
കാർമേഘ പടലങ്ങൾ നിറഞ്ഞതിനാൽ മുന്നോട്ടുള്ള യാത്ര പരിതാപകരമായിരുന്നു.
അത് മനസിലാക്കിയതും യമദേവൻ കയ്യിലിരുന്ന ദണ്ഡ് ഉയർന്നു താഴ്ന്നു.
നിലത്ത് ശക്തിയിൽ അമർന്നതും അവർക്ക് മുന്നിൽ ശക്തമായ കാറ്റ് സൃഷ്ടിക്കപ്പെട്ടു.
അത് മുന്നോട്ടു നിരങ്ങി നീങ്ങിയതും മുന്നിലെ മഴമേഘങ്ങൾ ഇരു ചേരികളിലെന്ന പോലെ വഴി മാറി കൊടുത്തു.
അപ്പോൾ അവിടെ സാമാന്യം വലുപ്പമുള്ള
വാതിൽ ദാസന്റെ ശ്രദ്ധയിൽ പെട്ടു.
കാലൻ അതിന് മുന്നിൽ എത്തിയതും ആ വാതിൽ അവരെ സ്വീകരിക്കാണെന്ന വണ്ണം മലർക്കെ തുറക്കപ്പെട്ടു.
അതിലൂടെ കണ്ട കാഴ്ച്ച കണ്ട് ദാസന്റെ കണ്ണുകൾ തിളങ്ങി.
മനസ് നിറഞ്ഞു.
മേഘക്കൂടാരത്തിലേക്ക് നീണ്ടു കിടക്കുന്ന മഴവിൽ സഞ്ചാര പാത.