യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

അപ്പുറത്തു നിന്നുമുള്ള കാലന്റെ അസ്ഥാനത്തെ കൗണ്ടർ കേട്ട് ദാസൻ നിന്നുരുകി.

അവൻ മുഖം വീർപ്പിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

കുറച്ചു നടന്നതും വലതു വശത്ത് വലിയൊരു താഴ്വര ആലസ്യത്തോടെ പരന്നു കിടക്കുന്നത് അവൻ കണ്ടു.

വളരെ മനോഹരമായ പുൽത്തകിടി അവിടുണ്ടായിരുന്നു.

അതിലൂടെ അവർ മുന്നോട്ട് നടന്നു.

അപ്പോൾ അങ്ങു ദൂരെയായി ആകാശം മുട്ടെ ഉയരത്തിലുള്ള പർവതം കണ്ട് ദാസൻ അത്ഭുതത്തോടെ നോക്കി.

അവന്റെ നോട്ടം കണ്ട് യമദേവൻ പയ്യെ പറഞ്ഞു തുടങ്ങി.

“അതിന്റെ ഉച്ചിയിൽ നമുക്ക് കേറണം.. അവിടാണ് ദേവലോകത്തെക്കുള്ള ആദ്യ പടി.

പോത്തിനെ തെളിച്ചു കൊണ്ട് കാലൻ മുന്നേ നടന്നു.

ആ പർവത്തിന്റെ മുകളറ്റം ആകാശത്തെ ചുംബിക്കുന്നുണ്ടെന്ന് അവന് തോന്നി.

കാരണം അത് അത്രയ്ക്കും ആജാനുബാഹുവായിരുന്നു.

താഴ്വരയുടെ അടിയിൽ എത്തിയതും ചെറിയൊരു കാട്ടു ചോല മണ്ണിനെ കുളിരണിയിച്ചുകൊണ്ടു ഒഴുകുന്നുണ്ടായിരുന്നു.

അതിലെ തെളിഞ്ഞ നീര് കോരി കുടിക്കാൻ ദാസന്റെ മനസ് വെമ്പി.

പക്ഷെ ആത്മാക്കൾക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ലല്ലോ.

അതുകൊണ്ട് അതിലെ ജലത്തിലേക്ക് അവൻ കണ്ണും നട്ടിരുന്നു.

“ദാസാ അൽപ നേരം ഇവിടെ വിശ്രമിക്കാം.. വണ്ടിക്ക് എണ്ണയടിക്കണം”

Leave a Reply

Your email address will not be published. Required fields are marked *