യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

“ഏഹ് ഞാനോ?”

യമദേവൻ അത് കേട്ട് പൊടുന്നനെ ഞെട്ടി.

അദ്ദേഹം ഒന്നും മനസ്സിലാവാതെ ദാസനെ കണ്ണു മിഴിച്ചു നോക്കി.

“അയ്യോ കാലാ അവര് വേറൊന്നും ഉദ്ദേശിച്ച്‌ പറഞ്ഞതല്ല കേട്ടോ അതിവിടുത്തെ പ്രയോഗമാ”

“എന്ത് പ്രയോഗം ?”

യമദേവൻ മുഖം ചുളിച്ചുകൊണ്ട് ദാസനെ നോക്കി.

“അത് ഇവിടൊക്കെ ഈ ദുഷ്ട്ടന്മാരെയൊക്കെ  പൊതുവെ കാലൻ എന്നാ സംബോധന ചെയ്യാറ്”

“ഏഹ് എന്റെ പേരോ? അപ്പൊ ഇവർക്കിടയിൽ എനിക്ക് മോശം പേരാണോ?”

കാലൻ ആശങ്കയിലായി.

“ആണൊന്നോ ? ഭയങ്കര മോശം പേരാ നിങ്ങൾക്ക്…മരിക്കാനാകുമ്പോ വരുക..എന്നിട്ട് ആത്മാവിനെയും കൊണ്ട് പോകുവാ..രാത്രി മാത്രമുള്ള വരവ്…പിന്നെ നിങ്ങളെ കാണാനുള്ള പട്ടികളുടെ കഴിവ്.”

“എന്തോന്നാ പട്ടികളുടെ കഴിവോ ?”

യമദേവൻ ദാസൻ പറയുന്നതിനിടക്ക് കയറി ചോദിച്ചു

“അതേ കാലനെ കാണാൻ പട്ടിക്കല്ലേ കഴിയൂ”

“എന്നാര് പറഞ്ഞു പട്ടി പറഞ്ഞോ ?അതോ ആത്മാക്കളോ ÷അതോ പിന്നെയീ ഞാനോ?”

കാലന്റെ ചോദ്യം കേട്ടതും ദാസന്റെ വായടഞ്ഞു പോയി.

അത്തരമൊരു നീക്കം അദ്ദേഹത്തിൽ നിന്നും അവൻ പ്രതീക്ഷിച്ചില്ല.

പിന്നൊന്നും പറയാൻ നിൽക്കാതെ അവർ വീണ്ടും മുന്നോട്ട് നടന്നു തുടങ്ങി.

മണിക്കൂറുകളായുള്ള ഈ നടത്തം അവനെ നന്നേ മുഷിപ്പിച്ചിരുന്നു.

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് തല ചായ്ക്കാനുള്ള വെമ്പലോടെ നിൽക്കുന്നു.

മനുഷ്യരെല്ലാം ഓരോ തിരക്കുകളിൽ വ്യാപൃതരായി കൊണ്ടിരുന്നു.

കണ്ണു തുറന്ന് ലോകം മൊത്തം ആസ്വദിച്ചു കാണുകയായിരുന്നു ദാസൻ.

ഇത്രയും നാളും പണിയെടുക്കുന്ന സ്ഥലവും ബിവറേജ്‌സ് ഔട്ട് ലേറ്റും വീടുമായിരുന്നു തന്റെ ലോകം.

ഇതു മൂന്നിനെയും വലം വച്ചായിരുന്നു എന്റെ ജീവിതം.

അതിനിടക്ക് ശ്രീജയേയും മാളൂട്ടിയെയും വരെ ശ്രദ്ധിക്കാൻ മറന്നു പോയി.

എന്തിന് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് എത്ര കാലമായി?

ദാസൻ ആത്മഗതം പറഞ്ഞു കൊണ്ടിരുന്നു.

“ഹാ ഇടക്ക് ഇങ്ങനൊക്കെ കുറ്റബോധം തോന്നുന്നത് നല്ലതാ “

Leave a Reply

Your email address will not be published. Required fields are marked *