അത് കേട്ടതും ആശ്വാസത്തോടെ ദാസൻ നിന്നു.
അപ്പോൾ മാനത്തു നിന്നും ഒരു വലിയ പക്ഷി ചിറകിട്ടടിച്ചുകൊണ്ട് ഭൂമിയിലേക്ക് പറന്നിറങ്ങുന്നത് അവൻ കണ്ടു.
അതിന് സ്വർണ നിറമായിരുന്നു.
അടുത്തെത്തിയപ്പോഴാണ് അത് സ്വർണ നിറമുള്ള ചിത്രശലഭങ്ങൾ കൂടി ചേർന്ന് പക്ഷിയുടെ ബാഹ്യരൂപത്തിൽ വരുന്നതാണെന്ന് ദാസന് മനസിലായത്.
ഭൂമിയിലേക്കെത്തിയതും ശക്തിയിൽ ചിറകടിച്ചുകൊണ്ട് പക്ഷിയുടെ കാലുകൾ നിലത്തു സ്പർശിച്ചു.
ഈ അത്ഭുത കാഴ്ച്ച കണ്ട് ദാസൻ മതി മറന്നു നിന്നു പോയി.
അപ്പോഴാണ് ആ പക്ഷി രൂപത്തിന്റെ കഴുത്തിലായി തൂവെള്ള വസ്ത്രവും ശിരസ്സിൽ സ്വർണ കിരീടവും അണിഞ്ഞു കയ്യിൽ സ്വർണ ദണ്ഡും പേറി ആസനസ്ഥയായി ഇരിക്കുന്ന സുന്ദരിയായ സ്ത്രീയെ അവൻ കാണുന്നത്.
അത്രയും മനോഹരിയായ സ്ത്രീ രത്നത്തെ അവൻ ആദ്യമായി കാണുകയായിരുന്നു.
തന്റെ സമീപം നിൽക്കുന്ന യമദേവനെ അവൾ വണങ്ങി.
ഇതൊക്കെ കണ്ട് ദാസൻ കിളി പോയ അവസ്ഥയിൽ ആയിരുന്നു.
ഇത്രയും വലിയ പക്ഷി ചിറകടിച്ചിട്ടും കാറ്റു പോലും വീശാത്തത് അവൻ ശ്രദ്ധിച്ചിരുന്നു.
പക്ഷെ അപ്പോഴാണ് താനൊരു ആത്മാവ് ആണെന്നും ഇത് മറ്റൊരു ലോകമാണെന്നുമുള്ള ബോധം അവനുണ്ടാകുന്നത്.
പൊടുന്നനെ ആ പക്ഷിയുടെ കഴുത്തിൽ നിന്നും ആയാസത്തോടെ നിലത്തേക്ക് ഊർന്നിറങ്ങിയ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് കാലന് സമീപം വന്നു നിന്നു കുമ്പിട്ട് വണങ്ങി.
ദേവൻ ചിരിയോടെ കണ്ണു ചിമ്മി.
അത് കണ്ടതും ആ സ്ത്രീ അതേ പുഞ്ചിരിയോടെ യമദേവന്റെ കാലിൽ ചുറ്റിപിടിച്ചു നിക്കുന്ന നന്ദന മോളുടെ നേരെ നീട്ടി.
ഒരു കുഞ്ഞു തുമ്പിയെ പോലെ അവൾ പാറി വന്ന് ആ സ്ത്രീയുടെ മാറിൽ പറ്റി ചേർന്നു നിന്നു.
ആ കുസൃതി കുടുക്കയെ ചേർത്തു പൊതിഞ്ഞുകൊണ്ട് അവർ ദണ്ഡുമായി പക്ഷിയുടെ സമീപം നടന്നു.
പതിയെ നിലത്തു നിന്നും തള്ളവിരലിലൂന്നി അവർ കുഞ്ഞിനെയുംകൊണ്ട് പൂമ്പാറ്റയെ പോലെ മുകളിലേക്കുയർന്നു.