യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

ഒരു പടിക്കെട്ട് ആയസപ്പെട്ടു കയറി വന്ന ദാസൻ കിതപ്പോടെ അവിടെ നിന്നു.

അരയിൽ നിന്നും കുപ്പിയെടുത്ത് ബാക്കിയുണ്ടായിരുന്ന 90 ml വായിലേക്ക് കമഴ്ത്തിയ ശേഷം കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു.

അത് നിലത്തു വീണുടയുന്ന ശബ്ദം അവന്റെ കാതിലെത്തി.

അത് കാര്യമാക്കാതെ ദാസൻ ആടിയാടി
മുൻപിലേക്ക് നടന്നു.

വാതിലിന് മുൻപിൽ എത്തിയതും അതിൽ കൊട്ടിക്കൊണ്ടിരിന്നു.

“എടി ശ്രീജേ കതക് തുറക്കാൻ”

ശക്തിയിൽ ദാസൻ വാതിലിൽ കൊട്ടികൊണ്ടിരുന്നു.

മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ അവൻ വാതിൽ ആഞ്ഞു തല്ലി.

“കതക് തുറക്കെടി കഴുവേറിടെ മോളെ”

ദാസൻ അലറി.

പുറത്തു എന്തൊക്കെയോ ഒച്ചപ്പാട് കേട്ട് ഉറക്കത്തിലായിരുന്ന ശ്രീജ പൊടുന്നനെ ഞെട്ടി പിടഞ്ഞെണീറ്റു.

മകളെ ഒന്നുകൂടി പുതപ്പിച്ച ശേഷം കണ്ണു തിരുമ്മിക്കൊണ്ടു അവൾ വെളിയിലേക്കിറങ്ങി.

ഉമ്മറത്തെ ലൈറ്റ് ഓണ് ചെയ്‌ത ശേഷം ധൃതിയിൽ ലോക്ക് ഊരി വാതിൽ വലിച്ചു തുറന്നു.

വാതിൽപ്പടിയിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ടതും ദാസന് പുച്ഛം തോന്നി.

അവൻ ശ്രീജയെ ചൂഴ്ന്നൊന്നു നോക്കി.

“ഒരുമ്പെ..ട്ടവളെ എവി..ടെ പോയി കിടക്കുവാ..യിരു..ന്നു നീ”

90 ml അടിച്ചതോടു കൂടി നാവ് കുഴയാൻ തുടങ്ങി.

“ഉറങ്ങി പോയി ഏട്ടാ..ചെറിയ തലവേദന ഉണ്ടായിരുന്നു ”

ശ്രീജ ഭയത്തോടെ പറഞ്ഞു.

“അവൾടമ്മേടെ തലവേദന മനുഷ്യനെ മെനക്കെടുത്താൻ ”

ദാസൻ ചിറി തുടച്ചുകൊണ്ടു ഊറി വന്ന തുപ്പൽ  മാറ്റികൊണ്ട് അകത്തേക്ക് കാലു വക്കാൻ തുനിഞ്ഞു.

ഇത് കണ്ടു ശ്രീജ ഭർത്താവിന്റെ കയ്യിൽ പിടിച്ചെങ്കിലും അവനത് തട്ടി മാറ്റി.

“മാറി നിക്കടി മൈരേ അവളുടെയൊരു കൊണവതികാരം…ഫ്‌തു ”

ദാസൻ നീട്ടിയങ്ങു കാർക്കിച്ചു തുപ്പി.

Leave a Reply

Your email address will not be published. Required fields are marked *