യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

ആത്മാവ് ആണെങ്കിലും അതിന്റെ ഭാവമാറ്റങ്ങൾ ഉൾക്കൊള്ളാൻ യമദേവന് സാധിച്ചിരുന്നു.

“ഭൂമിയിലെ പോലെ അവിടെ യാതൊരുവിധ അതിർവരമ്പുകളുമില്ല ദാസാ..നിങ്ങൾ ആത്മാക്കളല്ലേ യഥേഷ്ടം എവിടെ വേണേലും സഞ്ചരിക്കാം….ഇഷ്ട്ടം പോലെ പാറി നടക്കാം.. ശരീരമില്ലാത്ത ആത്മാക്കൾക്ക് അവിടെ യാതൊന്നും ചെയ്യാനാവില്ല..നരകം സ്വർഗം എന്നതൊക്കെ ഭൂമിയിലെ മനുഷ്യർക്കിടയിലുള്ള കെട്ടു കഥകൾ മാത്രമാണ്”

യമദേവന്റെ ഗൗരവം പൂണ്ട വാക്കുകൾ അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.

അപ്പോഴാണ് അവന് സമാധാനമായത്.

ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.

റോഡിന് നടുവിലൂടെയുള്ള സഞ്ചാരം അവന് പുത്തൻ അനുഭവമായിരുന്നു.

ആയുഷ്ക്കാലം സിനിമയിൽ ആത്മാവായ ജയറമേട്ടന്റെ ദേഹത്തുകൂടെ വണ്ടികൾ ഒക്കെ പോകുന്ന ആ രംഗം.

പക്ഷെ അപ്പോഴും തനിക്കും കാലനും പോത്തിനും ഒന്നും സംഭവിക്കുന്നില്ലെന്നു മനസിലായി.

അതുകൊണ്ട് തന്നെ റോഡിലൂടെ വണ്ടികൾ പോകുമ്പോൾ ഒഴിഞ്ഞു മാറേണ്ടതിന്റെ ആവശ്യകത ഇല്ല.

ആരും ഞങ്ങളെ കാണുന്നില്ല.

കേൾക്കുന്നില്ല.

ശോ പണ്ടേ ചാവേണ്ടതായിരുന്നു.

ദാസന് നിരാശ തോന്നി.

സൗമ്യമായ പുഞ്ചിരിയോടെ മുന്നോട്ട് നീങ്ങുന്ന യമദേവനെ കാണുന്തോറും അവന് അത്ഭുതം കൂടി വന്നു.

“കാലനാണെന്നൊക്കെ പറഞ്ഞപ്പോ ഇത്ര ഗ്ലാമർ ഞാൻ പ്രതീക്ഷിച്ചില്ല ”

ദാസന്റെ പറച്ചിൽ കേട്ട് യമദേവനും ചിരി പൊന്തി.

“പിന്നെ നീയെന്താ വിചാരിച്ചിരുന്നേ”

ദേവൻ ആകാംക്ഷയോടെ ചോദിച്ചു.

“നല്ല ഉരുണ്ട തടിയും എടുത്താൽ പൊങ്ങാത്ത കുടവയറും ഓലക്കുടയും ഒക്കെയാ ഞാൻ ആലോചിച്ചേ”

അത് കേട്ടതും കാലൻ പൊട്ടി ചിരിച്ചു.

അതിന്റെ ധ്വനി അവിടമാകെ പ്രകമ്പനം കൊണ്ടു.

ആ ചിരി കേട്ട് നേരിയ ഭയം മനസിൽ ഇടലെടുത്തെങ്കിലും അവനത് കാര്യമാക്കിയില്ല.

“എന്താ ഇങ്ങനെ ലക്ക് കെട്ടു ചിരിക്കുന്നേ?”

ഗത്യന്തരമില്ലാതെ അവൻ ചോദിച്ചു.

“ചിരിക്കാൻ തോന്നുമ്പോ ചിരിക്കണം..പിന്നെ കരയാൻ തോന്നുമ്പോ

Leave a Reply

Your email address will not be published. Required fields are marked *