അൽപ സമയത്തിന് ശേഷം ദേവൻ കണ്ണുകൾ തുറന്ന് ഇരു കൈപ്പത്തികളും മലർത്തി വച്ചു.
പൊടുന്നനെ അവിടെ ഒരു നീളമുള്ള ദണ്ഡ് പ്രത്യക്ഷമായി.
ആ ദണ്ഡിന്റെ തുഞ്ചത്ത് ഗോളാകൃതിയിലുള്ള വജ്രം ഉണ്ടായിരുന്നു.
വളരെ തിളക്കമുള്ള അതിൽ നിന്നും പലവിധ വർണങ്ങൾ സൂര്യപ്രകാശമേൽക്കൂന്ന വേളകളിൽ ശോഭയോടെ സ്ഫുരിക്കുന്നുണ്ടായിരുന്നു.
ആ കല്ലിലേക്ക് അവൻ സാകൂതം നോക്കി.
തിളങ്ങുന്ന കണ്ണുകളോടെ.
അതോടൊപ്പം ദേവൻ വായുവിലേക്ക് കൈ നീട്ടി പിടിച്ചതും പൊടുന്നനെ ഒരു കയർ അവിടെ പ്രത്യക്ഷമായി.
അതും കയ്യിലിട്ട് കറക്കിക്കൊണ്ടു കാലൻ മുന്നിൽ നടന്നു.
പുറകെ തന്നെ ദാസനും.
അവർക്ക് പിറകിലായി വരി തെറ്റാതെ നടന്നു വരുന്ന പോത്തും.
കാലന്റെ കൂടെയുള്ള ഈ യാത്ര വളരെ അവി സ്മരണീയമായി അവന് തോന്നി.
കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.
വഴിയേ പോകുന്ന ആളുകളൊന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.
ഒരുപക്ഷേ അദൃശ്യരായിട്ടായിരിക്കും ഞങ്ങൾ നടക്കുന്നത്.
ഏതായാലും ഇത് നല്ല സുഖമുള്ള ഏർപ്പാട് തന്നെ.
വഴിയേ കണ്ട പെണ്ണുങ്ങളെ സ്കാൻ ചെയ്തു കൊണ്ട് ദാസൻ നടന്നു
“പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവർന്നല്ലേ നിൽക്കൂ”
നടത്തിനിടെ പുറകിലേക്ക് നോക്കിക്കൊണ്ട് യമദേവൻ മൊഴിഞ്ഞു.
അത് കേട്ടതും ദാസന് അയ്യടാന്ന് ആയിപ്പോയി.
ദേവന്റെ മുഖത്ത് നോക്കാൻ അവന് ചമ്മലായി.
“കാലാ നമ്മളെങ്ങോട്ടാ പോകുന്നേ”
ഉള്ളിൽ തിരയിളകി വരുന്ന ആകാംക്ഷയെ മുൻ നിർത്തി അവൻ ചോദിച്ചു.
നമ്മൾ കാലപുരിയിലേക്കാണ് പോകുന്നത്.. അവിടെ എന്റെ പരിധിയിൽ ആയിരിക്കും നിന്റെ വാസം”
യമദേവൻ അല്പം ഗൗരവം ശബ്ദത്തിൽ സമമായി ചാലിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ അവിടെ എനിക്ക് സ്വർഗ്ഗമാണോ അതോ നരകമാണോ ?”
അല്പം ഭയത്തോടെ അവൻ ചോദിച്ചു.