അതുകൊണ്ടു തന്നെ എന്തൊക്കെ പറയണം എങ്ങനെ പറയണം എന്നൊക്കെ അവനെ സംബന്ധിച്ച് ചോദ്യ ചിഹ്നങ്ങളായി തുടർന്നു.
“അപ്പൊ എങ്ങനാ ദാസാ പോകുവല്ലേ?”
“ആം പോകാം ”
ദാസൻ തല കുലുക്കി സമ്മതിച്ചു.
“എങ്കിൽ പോയി വണ്ടിയിൽ കേറിക്കോ”
യമദേവൻ അവനോടായി പറഞ്ഞു.
“ഏത് വണ്ടി ?”
ദാസൻ അമ്പരപ്പോടെ റോഡിലേക്ക് നോക്കി.
പക്ഷെ അവിടെ ഒരു വാഹങ്ങളും അവൻ കണ്ടില്ല.
ചുറ്റും അവന്റെ കണ്ണുകൾ പരതി കൊണ്ടിരുന്നു.
“അവിടെയല്ല ദാസാ ഇവിടെ ”
കാലന്റെ കൈ വിരൽ ചൂണ്ടി നിൽക്കുന്ന ദിക്കിലേക്ക് അവൻ നോക്കി.
നേരത്തെ കണ്ട പോത്തിനെ തന്നെയേ ഇപ്പോഴും കണ്ടുള്ളൂ.
അവൻ ഒന്നും മനസിലാകാതെ കാലനെ തുറിച്ചു നോക്കി.
“ആ പോത്ത് തന്നെയാണ് നമ്മുടെ വാഹനം.. അപ്പോൾ യാത്ര ആരംഭിച്ചാലോ?”
യമദേവന്റെ ആവശ്യം കേട്ട് ദാസൻ എന്തു പറയണം എന്നറിയാതെ നിന്നു.
വല്ലാത്തൊരു ശൂന്യത ആയിരുന്നു അവന് അനുഭവപ്പെട്ടത്.
പോകാൻ സമയമായതിനാലും ഈ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നിട്ടില്ലാത്തതിനാലും മനസ്സില്ലാ മനസോടെ അവൻ ദേവനൊപ്പം പോകാരുങ്ങി.
ഈ നാടും നഗരവും കൂട്ടുകാരും അടിച്ചു പൊളി ജീവിതവുമൊക്കെ ഇനി ആസ്വദിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ മനസ് വിങ്ങി.
അവൻ പടികളിറങ്ങി വന്ന് യമദേന് സമീപം നിന്നു.
“പോകാം ”
“ഉം ഉം പോകാം ”
ദാസന്റെ കൈ പിടിച്ചുകൊണ്ട് കാലൻ പതിയെ മുന്നോട്ട് നടന്നു.
ദേവന്റെ കൈകൾക്ക് വല്ലാത്തൊരു കുളിര് പോലെ അവന് അനുഭവപ്പെട്ടു.
പയ്യെ നടന്ന് അവർ ഇരുവരും പോത്തിന് സമീപം എത്തിച്ചേർന്നു.
“ദാസാ ഒരു നിമഷം”
യമദേവൻ അവനോട് അങ്ങനെ പറഞ്ഞ ശേഷം പൊടുന്നനെ കണ്ണുകൾ പൂട്ടി ധ്യാനനിമഗ്നനായി.