യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

യമദേവൻ ഫ്രം കാലപുരി

Yamadevan From Kaalapuri | Author : Chankyan

ഹായ് ഗുയ്‌സ്………

ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ😁

വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ

മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു😎

ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി സ്പോട്ടിൽ ഓടുന്നതാണ്😝

ബൈ ദുഫായി കഥ വായിച്ചു അഭിപ്രായം അറിയിക്കണേ
.
.
.
.

അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി നടന്നത്.

ഉടുത്തിരുന്ന ചെക്ക് ഷർട്ടും കൈലി മുണ്ടും ആകെ മുഷിഞ്ഞിരുന്നു.

90 ml സാധനം അരയിൽ ബോക്സിറിനോട് തിരുകി വച്ചുകൊണ്ട് അവൻ നടന്നു.

30 വയസ്സ് ഉള്ളുവെങ്കിലും കണ്ടാൽ ഒരു 40 വയസ്സ് മൂപ്പ് എങ്കിലും തോന്നിപ്പിക്കുമായിരുന്നു.

ചോരയുടെ നിറമുള്ള കണ്ണുകളും ഉറച്ച ശരീരവും കണ്ടാൽ ആർക്കായാലും ഒരു പേടി തോന്നുമായിരുന്നു.

തൊഴിൽ ലോഡിങ് ആണെങ്കിലും കിട്ടുന്നതിൽ പാതി ഇതുപോലുള്ള ദ്രാവകം വഴി ദാസന്റെ വയറ്റിലേക്ക് ചെന്നെത്തുമായിരുന്നു.

അയാൾക്ക് സ്വന്തമെന്നു പറയാൻ ഭാര്യയും മകളും പിന്നെ വീഴാറായ ഒരു ചെറ്റ പുരയും മാത്രമേ ഉണ്ടായിരുന്നു.

ഭാര്യയുടെ പേര് ശ്രീജയെന്നും മകളുടെ പേര് മാളൂട്ടി എന്നുമായിരുന്നു.

രാത്രി സഞ്ചാരത്തിന് ആളുകൾ ഭയക്കുന്ന വഴിയിലൂടെ കള്ളിന്റെ ബലത്തിൽ ഇരുളിന്റെ അന്ധകാരവും പേറിക്കൊണ്ട് അവൻ നടന്നു.

ഊടു വഴിയിലൂടെ ആടിയാടി കുറെ ദൂരം നടന്നതും അങ്ങു ദൂരെ പൊട്ടു പോലെ ഒരു വെളിച്ചം അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

അത് കണ്ട ആവേശത്തിൽ മുൻപോട്ടു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *