മോളെ …
ഞാൻ കേശവൻ ആണ്, മോളുടെ അച്ഛന്റെയും അമ്മയുടേം അടുത്ത കൂട്ടുകാരനും ഡ്രൈവറുമായിരുന്ന …
കുഞ്ഞുന്നാളിൽ കണ്ടു മറന്ന ഈ മുഖം വീണ്ടും ഓർത്തപ്പോൾ ഭദ്രയ്ക്ക് മനസ്സിൽ എവിടെയോ …
അതെ
കേശവമാമൻ എന്ന് താൻ വിളിച്ചിരുന്ന …
ആ മനുഷ്യൻ
പക്ഷെ ഇപ്പോഴുള്ള അയാളുടെ വേഷവും മറ്റും കാണുമ്പോൾ എന്തോ .. ഒരു
കേശവ മാമൻ മരിച്ചുപോയി എന്നാണ് ദീപേട്ടൻ അന്ന് പറഞ്ഞിരുന്നത്….
അതെ മോളെ … ഇത്രയും നാളും മരണകിടക്കയിൽ തന്നെ ആയിരുന്നു. ഒരു തരത്തിൽ ജയില് പോലെ …..
അന്നത്തെ അപകടത്തിന്റെ ഞെട്ടലിൽ എന്റെ സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ടു.
ആ അപകടം.അത് ……
അതിനെക്കുറിച്ച് പറയാൻ ആണ് ഞാൻ ഇത്രയും ദൂരം യാത്ര ചെയ്തു വന്നത് …
പക്ഷെ ഈ കെട്ടിടത്തിന്റെ ഉള്ളിൽ വെച്ച് ..
എനിക്കതു പറയാൻ …..
ഭദ്രേ …..
നിന്നെ അനന്തൻ ഡോക്ടർ വിളിക്കുന്നു …..
ഞാനിപ്പോ വരാം കേശവൻ മാമ ഒരു മിനുട്ട് ….
ഭദ്രേ ….
ഇപ്പൊ ഫ്രീയാണോ ഒരു 5 മിനിറ്റ് സംസാരിക്കാമോ …
അഹ് പറഞ്ഞോളൂ ..
അമ്മയ്ക്ക് ഈയിടെ മുട്ടു വേദന ശകലം കൂടുതൽ ആണ് ,
കുറച്ചൂസം റസ്റ്റ് എടുക്കാൻ പറഞ്ഞാൽ കേൾക്കില്ല.
ഭദ്ര കുറച്ചു ദിവസം ഉച്ചമുതൽ മതി അമ്മയുടെ കൂടെ ഒന്ന് നിക്കാമോ വീട്ടിൽ.
അനന്തന്റെ ഐഡിയ ആണോ ?
എന്നെ തെറ്റിദ്ധരിക്കലെ ഭദ്ര ..
അമ്മ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഭദ്രയോടു അത് പറഞ്ഞൂന്നേയുള്ളു. ഇവിടേയാലും വയ്യാത്തവരെ ശുശ്രൂഷിക്കുന്നതല്ലേ ഭദ്രയുടെ ജോലി, അതുകൊണ്ട് …
നോക്ക് അനന്താ, ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ എനിക്ക് ദേഷ്യം വരുമെ .. കല്യാണം ആലോചിച്ച വീട്ടിലേക്ക് എനിക്ക് വന്നു നിൽക്കാനൊന്നും പറ്റില്ല. ഇവിടെ ഞാനല്ലാതെ വേറെയും നഴ്‌സുമാർ ഉണ്ടല്ലോ ….അവരോടു പറഞ്ഞു നോക്കു.