**********************************************************
ദീപൻ ടൗണിൽ നിന്നും വരുന്ന വഴി രേവതിയമ്മയുടെ വീടിനു മുന്പിൽ വണ്ടിയൊന്നു നിർത്തി, അവർക്ക് മുട്ടുവേദനയ്ക്കുള്ള മരുന്ന് ടൗണിൽ പോകാൻ നേരം വാങ്ങാൻ കാലത്തു അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നു.
അത് കൊടുക്കാൻ നേരം , രേവതിയമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദീപന് ചെറിയ വിഷമം തോന്നി.
മിക്കപ്പോഴും അവരത് പറയാറുമുണ്ട് ഒരു മകൾ ഇല്ലാത്തതിന്റെ വിഷമം, രേവതിയമ്മയ്ക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ടും ഒപ്പം പ്രമേഹത്തിനു മരുന്നും എല്ലാം അവർ തന്നെയാണ് ഈ പ്രായത്തിൽ നോക്കുന്നത്. ഒപ്പം വീട്ടിലെ ജോലിയെല്ലാം ഇപ്പോഴും അവർ ഒറ്റയ്ക്കു തന്നെയാണ് ചെയുന്നത്.
യാദൃശ്ചികമായാണ് ഭദ്രയെ അവരുടെ മകന് തന്നൂടെ എന്ന് എടുത്തടിച്ചമാതിരി ചോദിച്ചതും, അന്നാട്ടിലെ പ്രമാണിയും ആഢ്യനും ആയ വിശ്വനാഥന്റെ വീട്ടിലേക്ക് തന്റെ എല്ലാമെല്ലാമായ പെങ്ങളെ തരാം എന്ന് സമ്മതിച്ചതും.
പക്ഷെ അതിനിടയിൽ തന്റെ ജീവന്റെ ജീവനെ നഷ്ടപെടുത്തുമ്പോ ഉള്ള വേദന തനിക്ക് ചിരപരിചതമായ കണ്ണീരിൽ അലിഞ്ഞു ഇല്ലാതാകുന്നതിനെ കുറിച്ചൊന്നും ദീപന് ആലോചിക്കാൻ തോന്നിയില്ല.
രേവതിയമ്മ ദീപനോട് ചായ കുടിക്കാൻ പറഞ്ഞപ്പോൾ, കുറച്ചു
നേരം അവരുടെയൊപ്പം ഇരിക്കണം എന്ന് ദീപനു തോന്നി.
***************************************************************
ആണ്ടവനും വിശ്വനാഥനും തഞ്ചാവൂരിലേക്ക് എത്തുമ്പോ സമയം ഉച്ചയോടു അടുത്തു. അവർ കേശവന്റെ വീട് ലക്ഷ്യമാക്കി നടന്നു.
അയാളുടെ ഭാര്യയും മകളും മാത്രമേ അവർക്ക് അവിടെ കാണാൻ ആയുള്ളൂ …
കേശവൻ എവിടെയെന്ന ചോദ്യത്തിന് ആ പാവം വീട്ടമ്മ ആരുടെയോ പ്രാർഥനകൊണ്ട് ആണോ അയാളുടെ സ്വരൂപം പല തവണ കണ്ടിട്ടുണ്ടെകിലും ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
അവര്, ഒരു നല്ല കാര്യത്തുക്ക് പോയിരിക്കങ്ങ, സായിൻകാലം ആണതും വരെന്ന് സൊല്ലിറക്കാഹ്.
ആണ്ടവൻ അതുകേട്ടുകൊണ്ട് വിശ്വനാഥനോടു പറഞ്ഞു.
ഭയപടര്തുക്ക് ഒന്നും ഇല്ല അയ്യാ, അന്ത ആളെ തേവയിലമ കൊല്ലവേണ്ടാം.
*****************************************************************
ക്ലിനിക്കിന്റെ ഉള്ളിലേക്ക് കടക്കുമ്പോ കേശവന്റെ കാലുകൾ ഒന്ന് വിറച്ചു. പറയാനായി വാക്കുകൾ കിട്ടുന്നുമില്ല.
ഇനിയിപ്പോ എന്താണ് ചെയുക. അപ്പോഴാണ് കാലങ്ങൾ കൊണ്ട് തന്റെ ഭാര്യാ ശിവകാമി തന്റെ മനസിലെ സത്യങ്ങൾ ഒരു ലെറ്റർ രൂപത്തിൽ വെള്ള കടലാസിൽ എഴുതിയത് ഓർമ വന്നത് .
കേശവൻ ബാഗു പരാതികൊണ്ട് അതെടുത്തു.
അതെ തന്റെ മനസിലുള്ളത് എല്ലാം ഇതിലുണ്ട്.
ഭദ്രേ …
നിന്നെ കാണാൻ ഒരാള് പുറത്തു നില്കുന്നുണ്ടെ ..
ഭദ്ര നടന്നു വന്നപ്പോൾ കേശവൻ ഒരു കസേരയിൽ ഇരിക്കുന്നത് കണ്ടു.