ചന്തയുമൊക്കെ നടന്നും ജീപ്പിലും കണ്ടു. ഉച്ച ആയപ്പോ തിരികെ വന്നു ചോറും മോരുകറിയും പുഴമീനും അച്ചാറും താങ്ങി.
അമ്മച്ചിയുടെ ഉപദേശപ്രകാരം പിന്നെ റസ്റ്റ്.
ഇതിനിടക്ക് മാറിയ ചേച്ചിയെയും പരിചയപെട്ടു. പുള്ളിക്കാരി M.Sc ആണ്. ബോട്ടണി. വീട്ടിലെയും തോട്ടത്തിലേം കൃഷിയും മേൽനോട്ടവും അപ്പനാണേലും മാറിയചേച്ചി കൂടെ ഇറങ്ങിയപ്പോഴാണ് ക്വാളിറ്റി കൂടിയതും വരുമാനം വർധിച്ചതും.
ക്രിസ്സ്മസ്സ് ദിനം അടിപൊളി ആയിരുന്നു. രാവിലെ എല്ലാരും രണ്ടു വണ്ടികളിൽ ആയി പള്ളിയിൽ പോയി. ഞങ്ങൾ പുറത്തു നിന്ന് പള്ളിയെയും അലങ്കാരങ്ങളെയും നോക്കി കണ്ടു.
“ദേ നോക്കളിയാ, സെമിത്തേരി!”, ജഗ്ഗു എന്നെയും പിടിച്ചോണ്ട് അങ്ങോട്ട് നടന്നു.
പ്രാർത്ഥനയും മറ്റും കഴിഞ്ഞു ഞങ്ങൾ തിരികെ വന്നു പ്രാതലും കഴിച്ചു ഉച്ചക്കത്തെക്കുള്ളതിനു തയ്യാറെടുത്തു. വിഭവ സമൃദ്ധം ആയതുകൊണ്ട് എല്ലാരും സഹായിക്കണം എന്ന് അമ്മച്ചിയുടെ ഓർഡർ.
ക്രിസ്സ്മസ്സിന്റെ പിറ്റേന്ന് ഞങ്ങൾ മലയിറങ്ങി ബസ്സ് കയറി. പാതിരാത്രി ആയപ്പോഴേക്കും ഞങ്ങൾ വീട് പിടിച്ചു. ജനുവരി രണ്ടിന് കോളേജ് തുറക്കും. ഡിസംബർ മുപ്പത്തൊന്നിനു എന്റെ പുതിയ മൊബൈലിലേക്ക് ശശി വിളിച്ചു.
ഓ, ഹാപ്പി ന്യൂ ഇയർ പറയാനാകും.
“ഹാപ്പി ന്യൂ ഇയർ അളിയാ”, ഞാൻ ശുഭപ്രതീക്ഷയുടെ വെള്ളരിപ്രാവായി മൊഴിഞ്ഞു.
“ന്യൂ അണ്ടി. ഡാ ആ ഹാഷിമിന്റെ ലാൻഡ്‌ലൈൻ അറിയാമോ നിനക്ക്?”, ശശി എന്റെ ശുഭപ്രതീക്ഷയേ തെറ്റാലി വെച്ച് എറിഞ്ഞു വീഴ്ത്തി.
“ഇല്ലടെയ്. എന്താ കാര്യം?”
“അതൊക്കെ നാളെ വൈകിട്ട് പറയാം. അല്ല, കാണിച്ചു തരാം. നീ എത്തില്ലേ ലോഡ്ജിലേക്ക് വൈകിട്ടാകുമ്പോൾ?”
“യെസ്. ഐ വിൽ ബി ദേർ”
വൈകിട്ട് നാലരയുടെ ബസ്സിന് ഞാൻ ലോഡ്ജിൽ എത്തി. മുറിയിൽ ശശി കിടന്നുറങ്ങുന്നു. ജോൺസൻ വസ്ത്രവും ബുക്കും അടുക്കുന്നു. ജഗ്ഗു താഴെയിരുന്നു ചീട്ടു കശക്കുന്നു.
“ഏതാ വിശ്വമൈരാ താമസിച്ചത്?”
“ന്യൂ ഇയർ ദിവസം ബസ്സൊക്കെ കുറവാടെയ്”
“നീ വന്നിട്ട് നമ്മക്ക് എന്തോ കാണിച്ചു തരാമെന്നു ദേ ലവൻ പറഞ്ഞു. ഒണർത്തു”, ശശിയെ ചൂണ്ടി കാണിച്ചു ജഗ്ഗു.
ബാഗ് ഊരി വെച്ച് ഞാൻ ശശിയുടെ കട്ടിലിൽ ചാടിക്കയറി അവന്റെ മൂക്ക് പൊത്തിപിടിച്ചു.
“ഹമ്മേ”, എന്ന് വിളിച്ചോണ്ട് ശശി കണ്ണുതുറന്നു.”നാശം”.
വെളിയിൽ പോയി മൂക്ക് ചീറ്റികൊണ്ട് ശശി ചാർജ് ചെയ്യാൻ വെച്ചിരിക്കുന്ന