“അത് ഇച്ചേയി….എന്തായാലും ഇത്രയും ഫുഡ് നമ്മൾ കൊണ്ടൊയാലും അവിടാരും ഇത് മുഴുവനൊന്നും കഴിക്കില്ലല്ലോ അതോണ്ട് നമുക്ക് കുറച്ചു അവർക്ക് കൊടുക്കാം…”
കാറിനു പുറത്തേക്ക് ചൂണ്ടി വഴിയരികിൽ ചെറിയ ടെന്റ് അടിച്ചിരിക്കുന്ന നാടോടികളെ കാട്ടി മീനു പറഞ്ഞപ്പോൾ പ്രതീക്ഷയോടെ ബാക്കി രണ്ടെണ്ണവും കൂടി എന്നെ നോക്കി.
അതോടെ കാറിൽ നിന്നും ഫുഡിന്റെ രണ്ടു പാക്കറ്റും എടുത്തുകൊണ്ട് ഞാൻ ആഹ് തെരുവിലെ കൂട്ടത്തിലേക്ക് നടന്നു.
ടെന്റിന് പുറത്തുകൂട്ടിയ അടുപ്പിൽ ചപ്പാത്തി പോലെ എന്തോ ചുടുകയാണ് ഒരു സ്ത്രീ തല മൂടി ഒരു നിറം മങ്ങി പിന്നി തുടങ്ങിയ ദുപ്പട്ട ഇട്ടിട്ടുണ്ട്.
ഞാൻ അടുത്തേക്ക് വരുന്നത് കണ്ട് അവരൊന്നു അമ്പരന്നു, അവരുടെ ദുപ്പട്ടയുടെ അറ്റത്തു തൂങ്ങി ഒരു കുഞ്ഞു കുട്ടിയും ഉണ്ടായിരുന്നു…
എന്നെ കണ്ട അവരുടെ ഭയം വളരുന്നത് കണ്ട ഞാൻ കയ്യിലെ ഫുഡ് പാക്കറ്റുകൾ ഉയർത്തി കാട്ടി,
അതോടെ അവർ സാകൂതം എന്നെ നോക്കി,
പാക്കറ്റുകൾ അവരുടെ കയ്യിൽ കൊടുത്തിട്ടു ചിരിയും സമ്മാനിച്ച് തിരികെ നടക്കുമ്പോൾ മീനൂട്ടി പുറത്തിറങ്ങി എന്നെ നോക്കി ചിരിച്ചോണ്ട് നിൽപ്പുണ്ട്.
“നിന്റെ പകുതി ബുദ്ധി എനിക്കെണ്ടായിരുന്നേൽ ഞാൻ ഇപ്പോൾ എവിടെ എത്തിയേനെ….അല്ലെ…”
“എന്താ..ഏട്ടാ….”
“അല്ല ഇത്രയും ഫുഡും വാങ്ങിച്ചോണ്ട് വീട്ടിലേക്ക് ചെന്നാൽ ഇന്ദിരാമ്മേടെ കൈയ്യിന്നു മൂന്ന് മക്കൾക്കും ചന്തിക്ക് കിട്ടും,….അപ്പോൾ കളയാതെ ഫുഡ് ഒഴിവാക്കാൻ എന്റെമോൾക്ക് തോന്നിയ ഒടുക്കത്തെ ബുദ്ധി അല്ലെടി അത്….”
“ഹി ഹി ഹി……ഈ ഗംഗേച്ചി പറയുന്നത് വെറുതെയാട്ടാ….ന്റെ ഏട്ടന് കാര്യവിവരോക്കെ എണ്ട്….”
കാറിലേക്ക് ഇരുന്നപ്പോൾ എന്റെ മൂന്നു പൊണ്ടാട്ടികളും കൂടി കുലുങ്ങി ചിരിച്ചു എന്നെ വാരി.
**********************************
“അവളുമാരെന്ത്യേ ന്റെ തടിച്ചികുട്ടി…..”
അറിയാമെങ്കിലും ചുമ്മാ, കട്ടിലിലേ വിരി മാറ്റിക്കൊണ്ടിരുന്ന വസുവിനെ പിന്നിലൂടെ ചുറ്റിപ്പിടിച്ചു ഞാൻ ചോദിച്ചു…
“അവളുമാരിന്നപ്പറേയാ……”
ഒന്ന് കുലുങ്ങി ഇക്കിളി പൂണ്ട വസൂ ചിരിച്ചു മുഖം താഴ്ത്തി നിന്നു.