എണീക്ക് ചെക്കാ…”
എന്റെ ചന്തിപ്പുറത് അടി വീണതും പിന്നെ കിടന്നില്ല എണീറ്റു, ഇനിയും കിടന്നാൽ ചിലപ്പോൾ ഇന്ദിരാമ്മ പറഞ്ഞപോലെ ചെയ്‌ത് കളയും.
തള്ളി കുളിമുറിയിൽ കയറ്റി ഇന്ദിരാമ്മ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി.
കുളിച്ചിറങ്ങിയപ്പോൾ എനിക്കുടുക്കാനുള്ള കല്യാണ ഡ്രസ്സ് കട്ടിലിൽ ഇട്ടിട്ടുണ്ട്.
നേരെ അതെടുത്തു ഉടുത്തു.
കല്യാണം എന്ന് പറയുമ്പോൾ അത്ര വലിയ ആര്ഭാടങ്ങളൊന്നുമില്ല ഞങ്ങൾ മാത്രമേ ഉള്ളു ഇവിടുന്നു കുറച്ചു മാറിയുള്ള ഒരു കാവും അവിടെയൊരു അമ്പലവുമുണ്ട്
അവിടെ മതിയെന്ന് പറഞ്ഞത് ഗംഗയാണ്, പെണ്ണിന്റെ തേവരുടെ കോവിലാണ്.
പുറത്തിറങ്ങിയപ്പോൾ ഞാനും അജയേട്ടനും മാത്രമുണ്ട് വീട്ടിൽ.
ഒന്ന് ചെറുതായിട്ട് അമ്പരന്നു നിന്ന എന്നെ നോക്കി അങ്ങേരു പുച്ഛ ചിരി ചിരിക്കുന്നു.
“നിന്നെ അവളുമാര് ഇന്ന് തന്നെ കൊല്ലൂട, മിക്കവാറും നിന്റെ ശവമടക്കു കൂടി ഞാൻ നടത്തേണ്ടി വരും.”
“അപ്പോൾ അവര് പോയോ…”
“ഇല്ല, എന്റെ പോന്നു നായിന്റെ മോനെ വേഗം ഇറങ്…കെട്ടിന്റെ അന്ന് തന്നെ ബോധം കെട്ടു മൂട്ടിൽ വെയിലടിക്കുന്ന വരെ ഉറക്കം എന്നിട്ടു കിടന്നു കൊണ പറയുന്നോ…”
എന്റെ കയ്യും വലിച്ചോണ്ട് അജയേട്ടൻ പുറത്തേക്കിറങ്ങി..
“താൻ എണീറ്റപ്പോൾ എന്നെ വിളിച്ചാൽ പോരായിരുന്നോ…
ഇതിപ്പോൾ അവളുമാര് എന്റെ തൊലിയുരിക്കും.”
“ഞാൻ വിളിച്ചതാ മതിയായപ്പോൾ ഞാൻ നിർത്തി പിന്നെയാ അമ്മെനെ പറഞ്ഞു വിട്ടത്.”
“എന്റെ മാത്രം തെറ്റൊന്നുമല്ല ഇന്നലെ പാതിരാ വരെ മൂന്നൂടെ എന്റെ ചെവി തിന്നത് അജയേട്ടനും അറിയാവുന്നതല്ലേ….കുറച്ചു നേരം ഇരുന്നിട്ട് നിങ്ങളു മാറി കിടന്നു ഉറങ്ങി എന്നിട്ടും എത്ര നേരം കഴിഞ്ഞാ അവളുമാര് എന്നെ ഉറങ്ങാൻ വിട്ടതെന്നറിയാമോ.
അപ്പോൾ രാവിലെ എണീക്കാൻ കുറച്ചു വൈകിയെന്നൊക്കെ ഇരിക്കും.”
ഉള്ളിലെ പേടി മറച്ചു വെക്കാൻ ഞാൻ സ്വയം പറഞ്ഞു സമാധാനിച്ചു.
“ഉവ്വാ ഇതൊക്കെ അവളുമാര് ചോദിക്കുമ്പോഴും അങ്ങ് പറഞ്ഞേക്കണം.”
അങ്ങേരെന്റെ ആത്മവിശ്വാസം മുളയിലെ അങ്ങ് നുള്ളി കളഞ്ഞു.