മൂന്ന് പേരും പല നിറങ്ങളിൽ മുങ്ങിത്തപ്പിയെങ്കിലും അവസാനം ചുവന്ന പട്ടു സാരിയിൽ തൃപ്തിയടഞ്ഞു.
പിന്നെ ഇന്ദിരാമ്മയ്ക്കും ഹേമേട്ടത്തിക്കും സാരി…എനിക്കും അജയേട്ടനും ഡ്രസ്സ്…
പിന്നെ അവളുമാർക്ക് അണ്ടർ ഗാർമെന്റസ് ഒക്കെ വാങ്ങി. പുറത്തുന്നു ഫുഡും കഴിച്ച് വീട് പിടിച്ചപ്പോഴേക്കും രാത്രി ഇരുട്ടിയിരുന്നു.
വെറുതെ സെറ്റിയിൽ കുഞ്ഞൂനേം പിടിച്ചു കുത്തി ഇരുന്ന ഞാൻ തളർന്നു, പക്ഷെ പെൺപട ഒരു തളർച്ചയുമില്ലാതെ പിന്നെയും രാത്രി കഴിയുവോളം എടുത്ത തുണിയും അതിന്റെ തീരാത്ത കഥയും പറഞ്ഞു ഹാളിൽ കൂടി അവസാനം ഇന്ദിരാമ്മ വഴക്ക് പറഞ്ഞു എല്ലാത്തിനെയും പറഞ്ഞു വിട്ടു.
ജ്വല്ലറി പിന്നെ കയ്യിൽ തന്നെ ഉള്ളതുകൊണ്ട് മൂന്ന് പവന്റെ താലി മാല മൂന്നെണ്ണം പണിയിച്ചു.
അധികം വലുതൊന്നും വേണ്ട എന്ന് പറഞ്ഞത് മൂന്നും കൂടിയാണ് അധികം ഡിസൈൻ ഒന്നും തൊടാതെ സിമ്പിൾ ആയ മൂന്ന് മാല.
പിന്നെ എന്റെ പേരെഴുതിയ മൂന്ന് മോതിരങ്ങളും “M G V ”
എന്ന് എഴുതിയ ഒരു മോതിരവും വാങ്ങി.
ഇതിനിടയിലാണ് അജയേട്ടൻ വിളിച്ചു മറ്റൊരു സന്തോഷ വാർത്ത പറയുന്നത്.
രാമേട്ടന്റെ ശിക്ഷ ഇളവ് ചെയ്യാൻ സാധ്യത ഉണ്ടെന്ന്,
നല്ല നടപ്പും പിന്നെ പ്രായവും കണക്കിലെടുത്ത് ജയിലിൽ നിന്ന് അയക്കുന്ന ലിസ്റ്റ് അപ്പ്രൂവ് ആയാൽ ഞങ്ങളുടെ കെട്ടിനു മുൻപ് ആള് പുറത്തു വരും എന്ന് അജയേട്ടൻ പറഞ്ഞു.
ഇനി അങ്ങേരെ ഇങ്ങോട്ടും വിടേണ്ടെന്നു തീരുമാനം എടുത്തതും പെൺപടയാണ്.
പിന്നെ ഞങ്ങളുടെ കുഞ്ഞികുറുമ്പി അവൾ ഇവിടെ എല്ലാവരുടെയും കയ്യിൽ മാറി മാറി രാജകുമാരിയെപോലെ വിലസുന്നു.
പെണ്ണിന് പേരിട്ടിട്ടില്ല, രാമേട്ടന് ഞാൻ കൊടുത്ത വാക്ക് ഇവിടെ എല്ലാവര്ക്കും അറിയാം, ഇനി അങ്ങേരു വരുന്ന സ്ഥിതിക്ക് പേരിടൽ ഇവിടെ വെച്ച് തന്നെ ആവാല്ലോ.
കുഞ്ഞുസ് ആള് പാവമാണെങ്കിലും ഇടയ്ക്ക് ഡേഞ്ചർ ആണ് രാത്രി അങ്ങനെ കരയാറില്ല പക്ഷെ പെണ്ണ് കരഞ്ഞു തുടങ്ങിയാൽ പിന്നെ വേറെ ആരെയും ഉറക്കത്തുമില്ല വീട് നിറയെ പെണ്ണുങ്ങളുള്ള ഉപകാരം അപ്പോഴൊക്കെ ആണ് മനസ്സിലാവുന്നത്, കുഞ്ഞുസിന് ഇപ്പോൾ മീനുവും വസുവിനെ പോലെ മുല കൊടുക്കാറുണ്ടെന്നു ഗംഗയും വസുവും എന്നോട് പറഞ്ഞിരുന്നു പക്ഷെ ഞാൻ കാൺകെ മീനു കൊടുക്കാറില്ല പെണ്ണിന് നാണം ആണ്.