രണ്ടാമത്…..നിക്ക് ന്റെ കുഞ്ഞിനെ കാണും മുൻപേ ന്റെ ഇച്ചേയിയുടെ കുഞ്ഞിനെ കാണണം തലോലിക്കണം…
ഈ രണ്ടു കാര്യവും നടത്തി തരണം നിക്ക്…”
അതുവരെ പിടിച്ചു നിന്ന എന്റെ കണ്ണിൽ നിന്നൊഴുകിയത് ഹൃദയത്തിൽ നിന്നൊഴുകിയ ചോര ആയിരുന്നു.
എന്നെ മടിയിൽ നിന്നും മാറ്റി വസൂ ഓടിപ്പോയി മീനുവിനെ കെട്ടിപ്പിടിച്ചു….അവളുടെ മുഖം മുഴുവൻ ഉമ്മ കൊണ്ട് നിറക്കുമ്പോൾ നിലവിട്ടു വസുവും കരയുന്നുണ്ടായിരുന്നു…
“ഇവൾ എന്റെ അനിയത്തിയാടാ…..എന്റെ മനസ്സ് അവൾക്കും അവളുടെ മനസ്സ് എനിക്കും കാണാം…അതിനു ഉള്ളു കീറിപൊളിച്ചു നോക്കുവൊന്നും വേണ്ട….ഞാനും ഗംഗയും മീനുവും…മൂന്ന് ശരീരങ്ങൾ ആയിപോയെന്നെ ഉള്ളു ,മനസ്സ് ഇപ്പോഴും ഒരിടത്താ……”
പറഞ്ഞു തീർന്നതും വീണ്ടും വസൂ മീനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു….വസുവിനെ കെട്ടിപ്പിടിച്ചു മീനുവും…ഇതെല്ലാം കണ്ടുകൊണ്ട് ഗംഗ കുഞ്ഞിന്റെ തുടയിൽ തട്ടികൊണ്ട് കണ്ണീര് പൊഴിച്ചു.
**********************************
കല്യാണ നാളുകൾ….
രണ്ട് മാസം കഴിഞ്ഞു മതി കല്യാണം എന്ന് തീരുമാനിച്ചത് ഇന്ദിരാമ്മയാണ്.
ഗംഗയ്ക്കും അത് ആവശ്യമായിരുന്നു എന്ന് കണ്ട് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.
പക്ഷെ അതിനു പണി കിട്ടിയത് എനിക്കാണ്….
ഇനി കല്യാണം കഴിയും വരെ വസൂ എന്നെ അടുപ്പിക്കില്ല എന്ന് കൂടി മീനുവിന് വാക്ക് കൊടുത്തു.
അതോടെ എന്റെ കാര്യം പിന്നേം അവലോസുണ്ട കണക്കായി.
“എറങ്ങാറായില്ലേ…….ഇരുന്നിരുന്നു എന്റെ ചന്തി വേദന എടുക്കുന്നു.”
രാവിലെ കല്യാണസാരി എടുക്കാൻ പോവാൻ വേണ്ടി ഒരുങ്ങാൻ കയറിയ പെണ്ണുങ്ങളെയും നോക്കി ഒരുമണിക്കൂർ മുൻപ് ഉടുത്തു ഇറങ്ങിയ എന്റെ ക്ഷെമ മനഃപൂർവ്വം പരീക്ഷിക്കാൻ ഉള്ള പരിപാടിയിൽ ആണെന്ന് തോന്നും ഇത് കാണുമ്പോൾ.
“ഇപ്പൊ വരാം ഏട്ടാ….”
ഇത് തന്നെയാണ് ഇവൾ എപ്പോ വിളിച്ചാലും പറയുന്നത്….എവിടെ…..
ഞാൻ നടന്നു റൂമിലേക്ക് കയറി അവിടെ വസൂ സാരി ചുറ്റി ഒരു പിൻ കടിച്ചു പിടിച്ചു മുടി കെട്ടുകയാണ്. പച്ച കോട്ടൺ സാരിയും ബോർഡറിലുള്ള ഗോൾഡൻ കരയുടെ വർക് ഉള്ള പച്ച ബ്ലൗസും.എനിക്ക് തിരിഞ്ഞു നില്ക്കുന്ന പെണ്ണിന്റെ വിടർന്ന അരക്കെട്ടും ഉരുണ്ട് തള്ളി കൊതിപ്പിക്കുന്ന നിതംഭവും എന്നെ മാടി വിളിക്കുന്നുണ്ട്.